പാലക്കാട്‌ ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ മാറ്റം

ട്രെയിൻ സർവീസിൽ മാറ്റം വരുത്തി. പാലക്കാട്‌ ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയമാറ്റം. ഷൊർണൂർ ജങ്ഷൻ–കോഴിക്കോട്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌ (06455) 30, ഏപ്രിൽ ഒന്ന്‌ തീയതികളിൽ റദ്ദാക്കി. മാർച്ച് 30ന്‌ പകൽ 3.45ന്‌ കൊച്ചുവേളിയിൽനിന്ന്‌ പുറപ്പെടേണ്ട കൊച്ചുവേളി–ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312) ഒരു മണിക്കൂർ വൈകി 4.45നായിരിക്കും പുറപ്പെടുക.

ALSO READ: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മാർച്ച് 30ന് ഒന്നര മണിക്കൂറും കൊച്ചുവേളി – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ രണ്ട്‌ മണിക്കൂറും വൈകിയോടും. തിരുവനന്തപുരം സെൻട്രൽ – വെരാവൽ പ്രതിവാര എക്‌സ്‌പ്രസ്‌ ഏപ്രിൽ ഒന്നിന്‌ 2.50 മണിക്കൂറും ഡോ. എംജിആർ ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 1.40 മണിക്കൂറും ഡോ. എംജിആർ ചെന്നൈ സെൻട്രൽ – മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ 20 മിനുട്ടും വൈകിയോടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News