ഏകീകൃത കുർബാന തർക്കം: ഇടയലേഖനമിറക്കി മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ

എറണാകുളം – അങ്കമാലി അതിരൂപത കുർബാനതർക്കത്തിൽ ഇടയലേഖനമിറക്കി മേജർ ആർച്ച് ബിഷപ് റാഫേൽ തട്ടിൽ. മാർപാപ്പയുടെ നിർദ്ദേശത്തിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്നും നിർദ്ദേശം എല്ലാവരും അനുസരിക്കണമെന്നും ഇടയ ലേഖനത്തിൽ പറയുന്നു. കുർബാനക്രമത്തിന്റെ സിനഡ് തീരുമാനിച്ച ഏകീകൃതരൂപം നടപ്പിലാക്കാതിരിക്കാൻ ആർക്കും സാധിക്കില്ലെന്ന് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഇടയലേഖനത്തിൽ പറയുന്നുണ്ട്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം സീറ്റ് വിഷയം: തീരുമാനം നീളും

മാർച്ച്‌ 10-ാം തീയതി സീറോ മലബാർ സഭയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും മേജർ സെമിനാരികളിലും ഇടയ ലേഖനം വായിക്കാനും നിർദ്ദേശമുണ്ട്. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റശേഷം ആദ്യമായാണ് മാർ റാഫേൽ തട്ടിൽ ഇടയലേഖനം ഇറക്കിയത്.

Also Read: ലീഗിന് മൂന്നാം സീറ്റിനല്ല അഞ്ചും ആറും സീറ്റിന് വരെ അർഹതയുണ്ട്: ജിഫ്രി മുത്തുക്കോയ തങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News