കുര്‍ബാന തര്‍ക്കം; നാളെ മുതല്‍ ഏകീകൃതകുര്‍ബാന നടപ്പാക്കണമെന്നാവര്‍ത്തിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍

ജൂലൈ 3 മുതല്‍ സഭയില്‍ ഏകീകൃതകുര്‍ബാന നടപ്പാക്കണമെന്നാവര്‍ത്തിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍. എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാളെ മുതല്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുര്‍ബാന ഏകീകൃത കുര്‍ബാനയായി അര്‍പ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ക്കെതിരെ സഭാനിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കളിയിക്കാവിള കൊലപാതകം; കൂടുതല്‍ പ്രതികളില്ല, നിര്‍ണായക തെളിവുകള്‍ പൊലീസിന്

സര്‍ക്കുലറില്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസ്തതയോടെ അനുസരിക്കണം.മാര്‍പാപ്പയെ അനുസരിക്കേണ്ട സമയമാണിത്. അനുസരണ വ്രതത്തിന്റെ ശുദ്ധി നഷ്ടപ്പെടുത്തരുത്. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്തവര്‍ക്ക് സ്വതന്ത്ര സഭയാകാം എന്ന പ്രചരണം വിശ്വസിക്കരുത്. സഭയുടെ ജീവനാഡി കുര്‍ബാന അര്‍പണമാണ്. അടിസ്ഥാന ആരാധനാക്രമത്തില്‍ ഐക്യമില്ലാതെ സഭയില്‍ ഐക്യം സാധ്യമാവില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here