വെറും വയറ്റില്‍ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, പണിവരുന്നതിങ്ങനെ !

Milk in empty Stomach

നമ്മളില്‍ പലര്‍ക്കുമുള്ള ഒരു ശീലമാണ് വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത്. എന്നാല്‍ അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്താണെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല എന്നതാണ് വസ്തുത. വെറും വയറ്റില്‍ പാല് കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.

ഇത് നമ്മുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു, അങ്ങനെ ഇത് പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മാത്രമല്ല ഒഴിഞ്ഞിരിക്കുന്ന വയറ്റില്‍ പാല് കുടിക്കുന്നത് ഗാസ്ട്രിക്ക്, അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

Also Read : സദ്യയ്ക്ക് വിളമ്പുന്ന അതേരുചിയില്‍ മധുരമൂറും ക്രീമി പാലട പായസം വീട്ടില്‍ പ്രഷര്‍കുക്കറിലുണ്ടാക്കാം !

കൂടാതെ രാവിലെ പാല് കുടിക്കുന്നത് ശരീരത്തിന്റെ ഭാരം കൂടുന്നതിനും കാരണമാകുന്നു എന്നാണ്. ആയുര്‍വേദ പ്രകാരം വിദഗ്ദര്‍ പറയുന്നത് പാല് കുടിക്കാന്‍ അനുയോജ്യമായ സമയം വൈകുന്നേരങ്ങളിലാണ് എന്നാണ്.

അതിന്റെ കാരണമായി പറയുന്നത് പാല് ആ സമയങ്ങളില്‍ ദഹിക്കാന്‍ എളുപ്പമാണെന്നും, നിങ്ങള്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ ശരീരത്തിനെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും എന്നാണ്. മാത്രമല്ല വൈകുന്നേരങ്ങളില്‍ പാല് കുടിക്കുന്നത് നല്ല ഉറക്കത്തിനും നാഡികളുടെ വിശ്രമത്തിനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News