മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകിയെന്ന് പൊലീസ് ആദ്യം സംശയിച്ചത് കലയുടെ ആൺ സുഹൃത്തിനെയായിരുന്നു.ആലപ്പുഴ കുട്ടമ്പേരൂർ സ്വദേശിയായ ഇയാൾക്കൊപ്പമാണ് കല ഒളിച്ചോടിയത്. ഭർത്താവ് അനിൽകുമാർ വിദേശത്തു ആയിരിക്കുമ്പോൾ ആണ് കല ഒളിച്ചോടിയത്.
ഒളിച്ചോടിയ ഇവർ ആലുവയിൽ മാസങ്ങളോളം താമസിക്കുകയും പിന്നീട് ലോറി ഡ്രൈവറായ ഇയാളുമായി പിരിയുകയും ചെയ്തു. കല എറണാകുളത്തെ ടെക്സ്റ്റൈൽ ഷോപ്പിൽ ജോലി ചെയ്തു . നാട്ടിലെത്തിയ ഭർത്താവ് അനിൽ ഇവിടെ നിന്നാണ് കലയെ മാന്നാറിലേക്ക് കൊണ്ടുപോയത്. മാന്നാറിലേക്കുള്ള യാത്രാ മദ്ധ്യേ ആയിരുന്നു കൊലപാതകം നടന്നത്.
also read:അമീബിക് മസ്തിഷ്ക ജ്വരം; ചികിൽസയിലായിരുന്ന 12 വയസുകാരൻ മരിച്ചു
ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്തിരുന്ന കുട്ടൻപേരൂർ സ്വദേശിയെ കഴിഞ്ഞ ആഴ്ച പൊലീസ് നാട്ടിലെത്തിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾക്ക് പങ്കില്ല എന്ന് ബോധ്യപ്പെട്ടത്തോടെ വെറുതെ വിട്ടു.ഭർത്താവ് അനിലിലേക്ക് എത്താൻ പൊലീസ് വൈകിയത് ആൺ സുഹൃത്താണ് കൊലക്ക് പിന്നിൽ എന്ന സംശയത്തിൽ ആയിരുന്നു.അതിനാൽ തന്നെ ഭർത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വൈകി.കലയുടെ തിരോധാനം കൊലപാതകം ആണെന്ന പരാതിയായിരുന്നു പൊലീസിന് രണ്ടുമാസം മുൻപ് ലഭിച്ചത്. മുഖ്യസാക്ഷി സുരേഷിന്റെ മൊഴി ലഭിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടായത്. മുഖ്യ സാക്ഷി സുരേഷിന്റെ മൊഴിയിൽ നിന്നാണ് ഭർത്താവ് അനിലേക്കും മറ്റു പ്രതികളിലേക്കും പൊലീസ് എത്തിയത്.
also read: നീറ്റ് പരീക്ഷ ക്രമക്കേട്; ഇന്ന് ദേശീയ വിദ്യാഭ്യാസ ബന്ദ്
അതേസമയം കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. മൃതദേഹം കുഴിച്ചിട്ടു എന്ന് പ്രതികൾ പറഞ്ഞ അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും, മൊഴിയിൽ ഉൾപ്പെട്ട മറ്റിടങ്ങളിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും 6 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here