സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഇന്റര്‍ മിയാമിയ്ക്ക് സ്വന്തം

സൂപ്പർ താരം ലയണൽ മെസിയെ അവതരിപ്പിച്ച് മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മിയാമി. 492 കോടി രൂപ വാര്‍ഷിക പ്രതിഫലമായി നൽകിയാണ് ഇന്‍റർ മിയാമി ലയണൽ മെസിയെ സ്വന്തമാക്കിയത്.
യു.എസ്സിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബാണ് ഇന്റര്‍ മിയാമി. മെസ്സിയെ അവതരിപ്പിച്ച ചടങ്ങില്‍ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി.

also read:കാമുകന്റെ ചിത്രം പ്രേക്ഷകർക്കു വെളിപ്പെടുത്തി നടി ഇലിയാന ഡിക്രൂസ്

2025 വരെയുള്ള കരാറിലാണ് മെസ്സി ഇന്‍റർ മിയാമിക്കായി ബൂട്ട് കെട്ടുക‍. ഇഷ്ടനമ്പറായ പത്താം നമ്പര്‍ ജഴ്‌സിയും നൽകിയാണ് ഇന്‍റർ മിയാമി അധികൃതര്‍ താരത്തെ സ്വാഗതം ചെയ്തത്. സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍ മിയാമി. ഏഴുതവണ ബാലണ്‍ദ്യോര്‍ കിരീടം നേടിയ മെസ്സി ജൂണിലാണ് പിഎസ്ജി വിട്ടത്. പി.എസ്.ജിയില്‍ താരം 30-ാം നമ്പര്‍ ജഴ്‌സിയിലാണ് കളിച്ചത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് മെസ്സിയെ ഇന്റര്‍ മിയാമി പുതിയ ടീമിൽ അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ ഫ്‌ളോറിഡയിലെ ഡി.ആര്‍.വി. പി.എന്‍.കെ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നിലായിരുന്നു ആരാധകർ ഏറെ കാത്തിരുന്ന ചടങ്ങ് അരങ്ങേറിയത്.

also read:ബിജെപിയെ പിന്തുണയ്ക്കില്ലെന്നും പുരോഗമന രാഷ്ട്രീയം തുടരുമെന്നും വ്യക്തമാക്കി എൻസിപി നേതാവ് ശരദ് പവാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News