കൂട് വിട്ട് കൂടുമാറ്റം; തിരിച്ചുവന്ന മേജര്‍ രവിക്ക് സംസ്ഥാന ഉപാദ്ധ്യക്ഷ സ്ഥാനം നല്‍കി സന്തോഷിപ്പിച്ച് ബിജെപി

സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. കണ്ണൂരില്‍ നിന്നുള്ള നേതാവ് സി.രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും കെ.സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സി.രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ദില്ലിയില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായി ഇരുവരും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ആദ്യം ബിജെപിയിലായിരുന്ന മേജര്‍ രവി ബിജെപിയില്‍ നിന്നും രാജിവെച്ച ശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Also Read : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്; സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് സിപിഐഎം പിബി

എന്നാല്‍ പിന്നീട് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് മേജര്‍ രവി വീണ്ടും ബിജെപിയില്‍ ചേരുകയായിരുന്നു. വീണ്ടും പാര്‍ട്ടിയിലേക്ക് ചേക്കേറിയ മേജര്‍ രവിക്ക് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സംസ്ഥാനം അറിഞ്ഞുനല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News