സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പോസ്റ്റുകൾ: നൂറോളം കേസുകൾ രജിസ്റ്റർ ചെയ്ത് ആന്ധ്രാ പോലീസ്; 39 പേർ അറസ്റ്റിൽ

SOCIAL MEDIA CRACKDOWN ANDHRA

ആന്ധ്രാ പ്രദേശിൽ വ്യാപക ‘സാമൂഹിക മാധ്യമ’ വേട്ട നടത്തി ചന്ദ്രബാബു നായിഡു സർക്കാർ. സാമൂഹിക മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെയും, രാഷ്ട്രീയക്കാരെയും കുടുംബങ്ങളെയും അധിക്ഷേപിച്ചവർക്കെതിരെയുമായി നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ലക്ഷ്യം വച്ച് പോസ്റ്റ് ചെയ്ത കണ്ടന്‍റുകൾക്ക് നോട്ടീസ് നൽകുകയും നൂറിലധികം പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 39 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഈ പോസ്റ്റുകളിൽ പലതും മുഖ്യമന്ത്രി നായിഡുവി ഭാര്യ ഭുവനേശ്വരി, അദ്ദേഹത്തിന്‍റെ മകനും മന്ത്രിയുമായ ലോകേഷിന്‍റെ ഭാര്യ ബ്രാഹ്മിണി, ഉപമുഖ്യമന്ത്രി പവൻ കല്യാണിന്‍റെ പെൺമക്കൾ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈഎസ് ശർമിള എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരുന്നെന്ന് പൊലീസ് കണ്ടെത്തി.

പ്രകോപനപരമായ പോസ്റ്റുകളോട് പ്രതികരിക്കുന്നതിൽ അതീവ ശ്രദ്ധ പാലിക്കണമെന്നും സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി നായിഡു പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി.

ALSO READ; ‘നോ എൻട്രി’, ‘നോ പാർക്കിംഗ്’ സോണുകൾ;  ശിശുദിനത്തിൽ സ്കൂൾ കുട്ടികളെ വലച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ

എന്നാൽ, തങ്ങളുടെ പ്രവർത്തകർക്ക് 650 നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്നും അവർക്കെതിരെ 147 കേസുകൾ ഇതുവരെ എടുത്തിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കിടെ 49 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷമായ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപി ആരോപിച്ചു.

അതേ സമയം, മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് സംവിധായകൻ രാം ഗോപാൽ വർമ്മയെ ആന്ധ്രാ പോലീസ് വിളിച്ചുവരുത്തി. അടുത്തയാഴ്ച അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൽ സഹകരിക്കുമെന്ന് രാം ഗോപാൽ വർമ്മ പോലീസിന് ഉറപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News