ഭൂരിപക്ഷം നാല് ലക്ഷം കടന്നപ്പോഴും പ്രിയങ്ക ഗാന്ധിക്ക് മൂന്നു വോട്ടുകൾ മാത്രം കിട്ടിയ ഒരു ബൂത്തുണ്ട് വയനാട്ടിൽ. നൂൽപ്പുഴ പഞ്ചായത്തിലെ കുറിച്യാട് 83-ാം നമ്പർ ബൂത്തിലാണ് പ്രിയങ്ക ഗാന്ധിക്ക് മൂന്നു വോട്ടുകൾ മാത്രം കിട്ടിയത്.
69 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇതിൽ 64 പേരും വോട്ട് രേഖപ്പെടുത്തി. 58 വോട്ട് എൽഡിഎഫിന് ലഭിച്ചപ്പോൾ രണ്ടു വോട്ട് എൻഡിഎയ്ക്ക് ലഭിച്ചു. ഒരു വോട്ട് സ്വതന്ത്രനായിരുന്ന ഗോപാൽ സ്വരൂപ് ഗാന്ധിക്കാണ് ലഭിച്ചത്. ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിലിൽ രാഹുൽ ഗാന്ധിക്കും മൂന്നു വോട്ടുകളാണ് ഇവിടെ നിന്ന് ലഭിച്ചത്.
Also Read: ദുഃഖങ്ങളും മാനസിക സമ്മർദ്ദവും കാറ്റിൽ പറത്താൻ പട്ടം പറത്തി കൊല്ലം കൈറ്റ് ക്ലബ്
അതേസമയം, ചേലക്കരയിലെ തോൽവിയിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ചേലക്കര തോൽവി നേതാക്കളും നേതൃത്വവും ചോദിച്ചു വാങ്ങിയ അടിയെന്ന് പ്രാദേശിക നേതാക്കൾ. മണ്ഡലം കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് കടുത്ത വിമർശനം ഉയരുന്നത്.
തെരഞ്ഞെടുപ്പിന്റെ ശോഭ കെടുത്താനെ രമ്യ ഹരിദാസ് ഉപകരിച്ചുള്ളൂ. നേതൃത്വം കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കി പെരുമാറണമായിരുന്നു. രമ്യയെ അഞ്ചുവർഷം പരിചയമുള്ള ഒരോ കോൺഗ്രസുകാർക്കും നിഷ്പക്ഷരായിട്ടുള്ള ഒരോ വോട്ടർമാർക്കും അംഗീകരിക്കാൻ പറ്റുന്ന ഒരു സ്ഥാനാർഥി അല്ലായിരുന്നു രമ്യ എന്നിങ്ങനെയാണ് വിമർശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here