മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല നട തുറന്നു

മണ്ഡലകാല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രിമാരായ കണ്ഠരര് രാജീവരര് കണ്ഠരര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി ക്ഷേത്ര നട തുറന്നു. വെള്ളിയാഴ്ച പ്രത്യേകിച്ച് പൂജകള്‍ ഒന്നും തന്നെയില്ല. ദര്‍ശന സമയം പതിനെട്ട് മണിക്കൂറാക്കി ഇപ്രാവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നട തുറന്ന് രാത്രി പതിനൊന്നിന് ഹരിവരാസനം പാടി നട അടയ്ക്കും. ശനിയാഴ്ച പുതിയ മേല്‍ശാന്തിമാരായിരിക്കും ശബരിമല മാളികപ്പുറം ക്ഷേത്ര നടകള്‍ തുറക്കുക.

ALSO READ: കരൾ ഹെൽത്തിയാണോ? അല്ലെങ്കിൽ ഈ ലക്ഷണങ്ങൾ ശരീരം കാണിക്കാം

ശബരിമലയില്‍ പൊലീസ് പൂര്‍ണ സജ്ജമാണെന്നും ഒരു തീര്‍ത്ഥാടകനെയും ദര്‍ശനം നടത്താതെ മടക്കി അയക്കില്ലെന്നും എഡിജിപി ശ്രീജിത്ത് പറഞ്ഞു. കഴിഞ്ഞവര്‍ഷം 16ന് ദര്‍ശനത്തിന് എത്തിയത് 14000 പേരായിരുന്നു. ഈ വര്‍ഷം ബുക്ക് ചെയ്തിരിക്കുന്നത് 70000ലധികം പേരാണ്. ഒരു മിനിറ്റില്‍ 85 പേരെ പതിനെട്ടാം പടി കയറ്റുവാന്‍ കഴിഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മുപ്പതാം തീയതി വരെ 70000 പേര്‍ വീതം ബുക്കിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ഒരു തീര്‍ത്ഥാടകരെയും മടക്കി അയക്കില്ല. ഈ നിര്‍ബന്ധം സര്‍ക്കാരിനും പൊലീസിനും ദേവസ്വം ബോര്‍ഡിനുമുണ്ട്. ഒരു ദിവസം 90000 പേരെ പതിനെട്ടാംപടി കയറ്റാമെന്നാണ് പ്രതീക്ഷയെന്നും പരിചയ സമ്പന്നരും, പുതിയ പോലീസുകാരെയും പതിനെട്ടാം പടിയില്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News