ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്. ആദ്യ ദിനം 66, 394 തീർത്ഥാടകർ ദർശനം നടത്തി. ദർശനം സുഗമമാക്കാൻ വിപുലമായ ക്രമീകരണമാണ് ഏർപ്പെടുത്തിയത്.
ജനുവരി 14 നാണ് മകരവിളക്ക്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. മേൽശാന്തി സന്നിധാനത്തെ ആഴിയിൽ അഗ്നി പകർന്നതോടെ തീർത്ഥാടകർ പതിനെട്ടാം പടി ചവിട്ടി ദർശനം തുടങ്ങി.
ജനുവരി 14നാണ് മകരവിളക്ക്, തീർത്ഥാടനം സുഗമമാക്കാൻ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിപുലമായ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ചുമതലക്കായി പൊലീസിന്റെ അഞ്ചാമത് ബാച്ച് സന്നിധാനത്ത് ചുമതലയേറ്റു. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പി എസ് മധുസൂദനൻ്റെ നേതൃത്വത്തിൽ 1,437 പേരാണ് പുതിയ സംഘത്തിലുള്ളത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് സ്പോട് ബുക്കിംഗിന് 5 കൗണ്ടറുകൾ പ്രവർത്തിക്കുന്നു. 2 പുതിയ കൗണ്ടർ മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തി. മകരവിളക്ക് കഴിഞ്ഞ് ജനുവരി 19 വരെ ദർശനം സാധ്യമാകും, 20ന് രാവിലെ നടയടയ്‌ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here