പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിച്ചു

makaravilakku 2025

പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിച്ചു. അയ്യനെ കാണാന്‍ മലകയറിയ വിശ്വാസികള്‍ ശരണം വിളികളോടെയാണ് മകരവിളക്ക് ദര്‍ശിച്ചത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഭക്തകര്‍ മൂന്ന് തവണ മകരവിളക്ക് ദര്‍ശിച്ചു.

ശബരിമല സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഉള്‍പ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദര്‍ശിച്ചത്.

പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ വന്‍ വരവേല്‍പ്പോടെയാണ് അയ്യപ്പസന്നിധിയിലേക്ക് എത്തിയത്. തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തു.

വലിയ നടപ്പന്തല്‍, പാണ്ടിത്താവളം, മാളികപ്പുറം ക്ഷേത്രത്തിന്റെ മുന്‍ ഭാഗത്തെ തുറസായ സ്ഥലങ്ങള്‍, മാളികപ്പുറം നടപ്പന്തല്‍, കൊപ്രാക്കളം, ശരംകുത്തിഭാഗം തുടങ്ങി മകരവിളക്ക് ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം തീര്‍ഥാടകര്‍ തമ്പടിച്ചിരുന്നു സുരക്ഷയ്ക്കും ദര്‍ശനത്തിനും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനം അധികൃതര്‍ നേരത്തെ തന്നെ നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News