യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൈത്താങ്ങുമായി ലുലു; മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്ന് ലുലു സ്റ്റോറുകളിൽ തുടക്കമായി

യുഎഇയുടെ 53ആം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ദേശീയ ക്യാപെയ്ന് ലുലു സ്റ്റോറുകളിൽ തുടക്കമായി. യുഎഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പുമായി സഹകരിച്ചാണ് ക്യാപെയ്ൻ. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പങ്കാളിത്വവും വിപണനസാധ്യതയും വർധിപ്പിക്കുകയാണ് മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്നിലൂടെ ലുലു. യുഎഇ ഉത്പന്നങ്ങൾക്കായി പ്രത്യേക ഷെൽഫുകളും ലുലു സ്റ്റോറുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇ ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകളും പോയിന്റുകളുമാണ് ഒരുക്കിയിരിക്കുന്നത്.

53ആം ദേശീയാദിനാഘോഷത്തിന്റെ ഭാഗമായി ആഴ്ചയിൽ 53 തരം യുഎഇ ഉത്പന്നങ്ങൾക്ക് സ്പെഷ്യൽ പ്രമോഷനാണ് ലുലു സ്റ്റോറുകളിലുള്ളത്. 5.3 ശതമാനം ഡിസ്കൗണ്ടും ലുലു ഹാപ്പിനെസ് ലോയലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി അഡീഷ്ണൽ പോയിന്റുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. യുഎഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പുമായി നേരത്തെ ലുലു ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ലുലുവിലെ മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാംപെയ്ൻ. ദേശീയ ക്യാപെയ്ന്റെ പ്രധാന്യം വ്യക്തമാക്കി സ്പെഷ്യൽ വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

യുഎഇയുടെ പ്രാദേശിക വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും കരുത്ത് പകരുന്നതാണ് മെയ്ക്ക് ഇൻ ദി എമിറേറ്റ്സ് ക്യാപെയ്നെന്നും ലുലുവിന്റെ പിന്തുണ പ്രശംസനീയമെന്നും യുഎഇ ഇൻഡസ്ട്രീസ് ആൻഡ് അഡ്വാൻസ്ഡ് ടെക്നോളജി വകുപ്പ് അണ്ട‌ർസെക്രട്ടറി ഒമർ അൽ സുവൈദി പറഞ്ഞു. യുഎഇയുടെ വികസനത്തിന് കൈത്താങ്ങാകുന്ന ക്യാംപെയ്നിൽ ഭാഗമാകുന്നതിൽ ഏറെ അഭിമാനുണ്ടെന്നും പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രത്യേകം പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും ലുലു സിഇഒ സെയ്ഫി രൂപാവല വ്യക്തമാക്കി.

കൂടാതെ ഫുഡ് ആൻഡ് മാനുഫാക്ചറിങ്ങ് രംഗത്ത് കൂടുതൽ നിക്ഷേപം ലുലു നടത്തുമെന്നും അദേഹം കൂട്ടിചേർത്തു. കഴിഞ്ഞ നവംബർ 14നാണ് അബുദാബി സെക്യൂരിറ്റീസ് എക്സചേഞ്ചിൽ ലുലു റീട്ടെയ്ൽ ലിസ്റ്റ് ചെയ്തത്. മികച്ച നിക്ഷേപ പങ്കാളിത്വത്തോടെ മിഡിൽ ഈസ്റ്റിലെ തന്നെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡും ലുലു സ്വന്തമാക്കിയിരുന്നു. ജിസിസിയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പടെയാണ് ലുലു റീട്ടെയ്ലിലെ നിക്ഷേപകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News