പാകിസ്ഥാൻ ആരാധകരെ ട്രോളി മെയ്ക് മൈ ട്രിപ്പ്; പരസ്യം വിവാദത്തിൽ

ഇന്നലെ നടന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിന് മുൻപ് മെയ്ക് മൈ ട്രിപ്പ് നൽകിയ പരസ്യം വിവാദത്തിൽ. പാകിസ്ഥാൻ ആരാധകർക്കായിരുന്നു മെയ്ക് മൈ ട്രിപ്പ് ഓഫർ നൽകിയത്. ഇന്ത്യ-പാക് മത്സരത്തിൽ ബാബർ അസമും സംഘവും ഇന്ത്യയോട് തോറ്റാൽ പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് വൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന പരസ്യമാണ് അവർ പ്രസിദ്ധീകരിച്ചത്. പാകിസ്ഥാൻ ആരാധകരെ ട്രോളുന്ന രീതിയിലായിരുന്നു മെയ്ക് മൈ ട്രിപ്പിന്റെ പരസ്യം. പരസ്യത്തെ അനൂകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Also read:മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

പാകിസ്താൻ ആരാധകരെ മത്സരം കാണാൻ ക്ഷണിക്കുന്നു എന്നായിരുന്നു പരസ്യത്തിന്റെ ആദ്യവരി. ഒരു ചെറിയ ആമുഖത്തിന് ശേഷമാണ് വിവാദമായ ‘ഡിസ്കൗണ്ട് ട്രോൾ’ വരുന്നത്.“പാക്കിസ്ഥാൻ 10 വിക്കറ്റിന് അല്ലെങ്കിൽ 200 റൺസിന് തോറ്റാൽ, 50% കിഴിവ് നേടൂ. – എന്നാണ് ആദ്യത്തെ ഓഫർ. അത് ലഭിക്കുന്നതിനായി BoysPlayedWell കോഡ് ഉപയോഗിക്കാനും നിർദ്ദേശം നൽകുന്നുണ്ട്. അതേസമയം, 6 വിക്കറ്റ് അല്ലെങ്കിൽ 100 റൺസിനാണ് പാകിസ്താൻ തോൽക്കുന്നതെങ്കിൽ, 30 ശതമാനം കിഴിവാണ് വാഗ്ദാനം​ ചെയ്യുന്നത്. അതിനുള്ള കോഡ്: EkShaheenHaar. 3 വിക്കറ്റ് അല്ലെങ്കിൽ 50 റൺസിന് തോറ്റാൽ, 10 ശതമാനമാണ് കിഴിവാണ് പ്രഖ്യാപിച്ചത്. അതിനുള്ള കോഡ് : NoMaukaMauka.”

Also read:നാല് വയസ്സുകാരനെ കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു

അതേസമയം “ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, മെയ്ക് മൈ ട്രിപ്പിന്റെ ഭാഗത്ത് നിന്നുള്ള പരസ്യത്തിന് എല്ലാ പാക്കിസ്താനികളോടും ഞാൻ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു. അത് ഇന്ത്യൻ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല” എന്നിങ്ങനെ പരസ്യത്തിൽ ട്വീറ്റ് ചെയ്തവരുമുണ്ട്. അതേസമയം,പരിസ്യത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തോട് മെയ്ക് മൈ ട്രിപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News