ബ്രഡും മുട്ടയും വീട്ടിലുണ്ടോ? ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ ഉപ്പുമാവ്

രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അധിക സമയം എടുക്കാൻ ഇല്ലേ, എന്നാൽ ബ്രഡും മുട്ടയും വീട്ടിൽ ഉണ്ടെങ്കിൽ വളരെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഒരു കിടിലം ഉപ്പുമാവ് തയ്യാറാക്കാം.ഇതിനായി ബ്രഡ് മുറിക്കുക.വെളിച്ചെണ്ണ ,കടുക് ,ഉഴുന്നു പരിപ്പ് ,സവാള ചെറുതായി അരിഞ്ഞത്,പച്ചമുളക്
ഇഞ്ചി ,കറിവേപ്പില,മഞ്ഞൾപ്പൊടി, ഗരം മസാല,കാശ്മീരി മുളകുപൊടി, തക്കാളി ഇടത്തരം വലുപ്പത്തിൽ അരിഞ്ഞത് , ഉപ്പ്.

ALSO READ: പത്തനംതിട്ടയിലെ കള്ളവോട്ടിൽ കോൺഗ്രസ് പഞ്ചായത്തംഗം ഗൂഢാലോചന നടത്തി; എഫ്ഐആറിന്റെ പകർപ്പ് കൈരളി ന്യൂസിന്

ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർത്ത് കടുക് പൊട്ടിക്കുക. ശേഷം ഉഴുന്നു പരിപ്പു ചേർത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, 1/4 ടീസ്പൂൺ ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കുക. ഉള്ളി വഴണ്ട് വരുമ്പോൾ മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തു നന്നായി വഴറ്റുക. ഇപ്പോൾ അരിഞ്ഞ തക്കാളി ചേർത്തു നന്നായി പേസ്റ്റ് പോലെയാകുന്നതുവരെ വഴറ്റുക. 1/4 ടീസ്പൂൺ ഉപ്പ് ചേർക്കുക. ഇതിലേക്ക് ഗരം മസാല ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം എത്ര മുട്ടവേണോ അതുംകൂടി ചേർത്തു വഴറ്റുക. ശേഷം ബ്രഡ് കഷണങ്ങൾ ചേർത്തു നന്നായി യോജിപ്പിക്കുന്നതു വരെ നന്നായി ഇളക്കി 2 മിനിറ്റ് വേവിക്കുക. ശേഷം ചൂടോടെ വിളമ്പുക.

ALSO READ: മലയാള മനോരമയുടെ എംആര്‍എഫ് കമ്പനിയിൽ അമിത് ഷായ്ക്ക് 1.29 കോടിയുടെ നിക്ഷേപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News