മേക്കപ്പ് ചെയ്തതിനു ശേഷം പലപ്പോഴും മുഖക്കുരു പോലുള്ള ചർമ്മരോഗങ്ങൾ പലരിലും കണ്ടുവരാറുണ്ട്. എന്നാൽ എന്താണ് ഇതിന്റെ കാരണമെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ? കാരണങ്ങൾ പലതാണ്. കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷിനാലും ആളുകൾക്ക് ചർമ്മരോഗങ്ങൾ ഉണ്ടാകാമെന്ന് പുതിയ പഠനങ്ങളിൽ തെളിഞ്ഞിരിക്കുകയാണ്. വൃത്തിയില്ലാത്ത ബ്രഷുകൊണ്ട് മേക്കപ്പ് ചെയ്യുമ്പോൾ മുഖക്കുരുവോ അതല്ലെങ്കിൽ മറ്റു ചർമ്മരോഗങ്ങളോ ഉണ്ടാകാമെന്ന് പഠനം പറയുന്നു.
മേക്കപ്പ് ഇന്ന് പലരുടേയും ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. മുഖസൗന്ദര്യം വർദ്ധിക്കാൻ ഇന്ന് പലരും മേക്കപ്പ് ചെയ്തുവരുന്നു. മുഖത്തെ അടയാളങ്ങളും പാടുകളും മറയ്ക്കാനും മേക്കപ്പ് സഹായിക്കുന്നുണ്ട്. പക്ഷെ മേക്കപ്പ് ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ നിങ്ങളുടെ ചർമ്മത്തെ കൂടുതൽ അപകടാവസ്ഥയിൽ എത്തിച്ചേക്കാം. അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മേക്കപ്പ് ബ്രഷുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്.
കൃത്യമായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷ് ടോയ്ലറ്റ് സീറ്റിനെക്കാൾ അപകടകരമായേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടുതലും മേക്കപ്പ് ബ്രഷ് സൂക്ഷിക്കുന്ന സാഹചര്യങ്ങളും ഇത്തരം അവസ്ഥക്ക് കാരണമാകാം. ബെഡ്റൂം, മേക്കപ്പ് ബാഗ്, ഡ്രോയർ, ബാത്റൂം ഹോൾഡർ തുടങ്ങി പലയിടങ്ങളിലായാണ് മേക്കപ്പ് ബ്രഷുകൾ ആളുകൾ ഉപയോഗശേഷം സൂക്ഷിക്കുന്നത്.
വൃത്തിയാക്കിയ മേക്കപ്പ് ബ്രഷിൽ മറ്റുള്ളവയെ അപേക്ഷിച്ചു രോഗാണുക്കൾ കുറവായിരിക്കും എന്നും തെളിഞ്ഞിട്ടുണ്ട്. ബ്രഷ് വൃത്തിയായി സൂക്ഷിക്കുക എന്നാണ് ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
മേക്കപ്പ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം
കാലാവധി കഴിഞ്ഞ മേക്കപ്പ് വസ്തുക്കൾ ഒഴുവാക്കുക. മികച്ച ബ്രാൻഡന്റെ പ്രോഡക്ടുകൾ മേക്കപ്പിനായി തെരഞ്ഞെടുക്കുക.
നിലവാരം ബ്രഷുകൾ ഉപയോഗിക്കാതെയിരിക്കുക.
മുഖത്തും കഴുത്തിലും ഒരേ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുക.
ഓരോ ഉപയോഗത്തിനു ശേഷവും ബ്രഷുകൾ വൃത്തിയാക്കുക.
മേക്കപ്പ് കൃത്യമായി അവശ്യം കഴിഞ്ഞാൽ നീക്കം ചെയ്യുക, ധൃതിയിൽ മുഖത്ത് അമർത്താതെ ഓരോ ഭാഗങ്ങളായി മൃദുവായി വേണം തുടച്ചുനീക്കാൻ.
ക്ലെന്‍സര്‍ ഉപയോഗിച്ചാൽ മേക്കപ്പ് നല്ല രീതിയിൽ നീക്കം ചെയ്യാൻ സാധിക്കും. മുഖവും കഴുത്തും 20 സെക്കന്റ് ക്ലെന്‍സര്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും നല്ലതാണ്. ലിപ്സ്റ്റിക്ക് നീക്കം ചെയ്യാനും ക്ലെന്‍സര്‍ ഉപയോഗിക്കാം.
കണ്ണ് വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഐലൈനർ, മസ്കാര എന്നിവ കണ്ണിനുള്ളിൽ പോയാൽ വെള്ളം ഉപോയോഗിച്ച് കൃത്യമായി കഴുകിക്കളയണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here