‘ആ വൈറല്‍ വീഡിയോ ഭയപ്പെടുത്തുകയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നില്ല’; ‘ഗോഡ്ഫാദര്‍’ വീഡിയോയുടെ സൃഷ്ടാവ് പറയുന്നു

ഹോളിവുഡ് ക്ലാസിക് മൂവി ഗോഡ്ഫാദറിന്റെ മമ്മൂട്ടി, മോഹന്‍ലാല്‍ വേര്‍ഷന്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ വീഡിയോ വൈറലായത് തന്നെ ഭയപ്പെടുത്തുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അതിന്റെ സൃഷ്ടാവ് ടോണി ആന്റണി. ആ വീഡിയോ വൈറലായതില്‍ താന്‍ ഒരിക്കലും അഭിമാനിക്കുന്നില്ലെന്ന് ടോണി ആന്റണി പറയുന്നു. ഇനി ഇത്തരം വീഡിയോകള്‍ താന്‍ നിര്‍മിക്കില്ല. ഇതിലും നന്നായി വീഡിയോ നിര്‍മിക്കാന്‍ തനിക്ക് അറിയാം. എന്നാല്‍ അത്തരത്തില്‍ ഒരു വീഡിയോയുടെ ഫലം പ്രതീക്ഷിക്കുന്നതിലും ഭയപ്പെടുത്തുന്നതായിരിക്കുമെന്നും ടോണി പറഞ്ഞു.

Also read- നടു റോഡില്‍ യുവതിയെ വെട്ടാന്‍ വടിവാളുമായി പിന്നാലെ ഓടി യുവാവ്; നാട്ടുകാര്‍ ഇടപെട്ടതോടെ യുവതിക്ക് രക്ഷപ്പെടല്‍

വീഡിയോ വൈറലാകും എന്ന് കരുതിയതല്ല അത് പോസ്റ്റ് ചെയ്തത്. താനിട്ട വീഡിയോ മറ്റൊരാള്‍ ഡൗണ്‍ലോഡ് ചെയ്ത് റീ പോസ്റ്റ് ചെയ്തതോടെയാണ് വൈറലാകുന്നത്. തനിക്ക് നിയന്ത്രിക്കാന്‍ പോലുമായില്ല, ആദ്യം സന്തോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് എല്ലാവര്‍ക്കും അറിയേണ്ടത് ഇത് എങ്ങനെ ഉണ്ടാക്കി എന്നു മാത്രമായിരുന്നു. ആ ചോദ്യമാണ് തന്നെ ഭയപ്പെടുത്തുന്നത്. ഒരാളുടെ ഫോട്ടോ കിട്ടിയാല്‍ ആര്‍ക്കുവേണമെങ്കിലും ഇതുപോലെയുള്ള വീഡിയോകള്‍ നിര്‍മിക്കാമെന്നും ടോണി ആന്റണി പറഞ്ഞു.

Also read- ഞാൻ അന്തരിച്ചിട്ടില്ല, പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നു; വ്യാജവാർത്തയിൽ പ്രതികരണവുമായി ടി എസ് രാജു

ഈ വീഡിയോ ഉണ്ടാക്കിയത് എഐയുടെ ചെറിയൊരു ആപ്ലിക്കേഷന്‍ വഴിയാണ്. ഇത് പുതിയ ടെക്‌നോളജിയല്ല. അഞ്ചു വര്‍ഷം മുന്‍പ് ഇറങ്ങിയതാണ്. ആളുകള്‍ ഇപ്പോഴാണ് അറിഞ്ഞുവരുന്നത്. ആര്‍ക്കു വേണമെങ്കിലും ഇതുപോലുള്ള വീഡിയോ ഉണ്ടാക്കാം. വലിയ ബുദ്ധിയൊന്നും വേണ്ട. ഒരാളുടെ ഫോട്ടോ കിട്ടിയില്‍ എന്തു വീഡിയോ വേണമെങ്കിലും നിര്‍മിക്കാമെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News