ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം, പൃഥ്വിരാജ് മരുഭൂമിയിൽ കുഴഞ്ഞുവീണു; ആടുജീവിതത്തിന് വേണ്ടി ജീവിച്ച നടനെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

aadujeevitham

മലയാള സിനിമയുടെ തലവര തന്നെ തിരുത്താൻ സാധ്യതയുള്ള പാൻ ഇന്ത്യൻ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന  ആടുജീവിതം. സിനിമയ്ക്ക് വേണ്ടി മറ്റൊരു നടനും എടുക്കാത്ത പരിശ്രമങ്ങളാണ് പൃഥ്വിരാജ് എടുത്തത്. ഇപ്പോഴിതാ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടി.

ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമേ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജിന് കഴിക്കാൻ സാധിച്ചിരുന്നുള്ളൂ എന്ന് രഞ്ജിത്ത് അമ്പാടി പറയുന്നു. ചില സീനുകൾ ഷൂട്ട് ചെയ്യുന്നതിനിടയ്ക്ക് നടൻ തളർന്നു വീണിട്ടുണ്ടെന്നും, കൊവിഡ് സമയമായതിനാൽ തങ്ങൾ ഒരുപാട് ഭയന്നാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയതെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞു.

ALSO READ: നൂറോളം സഖാക്കൾ, അനശ്വര രക്തസാക്ഷി ധീരജിന്റെ പേരിൽ നാമകരണം ചെയ്ത വേദി; രണ്ടാമത് എസ് എഫ് ഐ യു കെ സമ്മേളനത്തിന് തിരശീല വീണു

മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി പറയുന്നു

മറ്റുള്ള സ്ഥലങ്ങളിലെ പോലെ ടെന്റോ മുറികളോ ഒന്നുമില്ല, മരുഭൂമിയിൽ ആണല്ലോ ഷൂട്ട് ചെയ്യുന്നത്. പുള്ളി ഒരു ഓപ്പണിങ് ഏരിയയിൽ ഇരിക്കും, നമുക്ക് എന്തായാലും തിരിഞ്ഞുനിന്നേ ഭക്ഷണം കഴിക്കാൻ പറ്റുകയുള്ളൂ. ഞങ്ങൾ ഒന്ന് രണ്ട് സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് പുള്ളി തളർന്നു വീണിട്ടുണ്ട്. തളർന്ന് വീണതിനുശേഷം പുള്ളി ചെയ്യാമെന്ന് പറയുമ്പോൾ ഡയറക്ടർ പാക്കപ്പ് ചെയ്തിട്ടുണ്ട്.

ആ മണലിലൂടെ നമുക്ക് വെറുതെ പോലും നടക്കാൻ പറ്റുകയില്ല. പുള്ളി ഈ ഒരു ശരീരം വെച്ച് അതിലൂടെ ഓടുകയും അത്ര സ്പീഡിൽ നടക്കുകയും ഒക്കെ ചെയ്തപ്പോൾ തളർന്നിട്ടുണ്ട്. അവിടെ നമുക്ക് ഡോക്‌ടേഴ്‌സിന്റെ സൗകര്യങ്ങൾ ഉണ്ടായിരുന്നു. എന്നാലും നമുക്ക് ടെൻഷൻ ഉണ്ടാകും. ഒന്നാമത് അത് ഒരു കൊറോണ സമയം കൂടിയാണ് , എന്ത് വേണമെങ്കിലും സംഭവിക്കാം. അത്ര ആരോഗ്യമുള്ള ആളുകൾക്ക് പോലും പിടിച്ചുനിൽക്കാൻ പറ്റാത്ത സമയമാണ്.

ലോഹ പോലെയുള്ള ഒരു വസ്ത്രമാണ് ധരിച്ചിരുന്നത്. അത് ഇട്ടുകൊണ്ട് നേരെ നടക്കാൻ പറ്റുകയില്ല. അതിന്റെ കൂടെ ഷൂസുമല്ലാ ക്ലോത്തുമല്ലാ എന്ന രീതിയിലുള്ള ചെരുപ്പാണ്. അതിൻ്റെ കൂടെ വലിയ ജട പിടിച്ച വിഗ്ഗുണ്ട്, കൂടെ താടിയുണ്ട്. സ്കിൻ മുഴുവൻ ടാനാണ്. പിന്നെ ഒരുപാട് മുറിവിന്റെ പാടുകൾ ഉണ്ട്, എക്സ്ട്രാ ഒരു പല്ലുണ്ട്. നമ്മൾ വേറൊരു പല്ല് എടുത്തു വെച്ചിരിക്കുകയാണ്. അതുപോലെ പല്ലിന്റെ താഴത്തെ ലെയറിൽ കളർ ചെയ്തിട്ടുണ്ട്.

അതിലുപരി എല്ലാ വിരലിലും നഖങ്ങളുണ്ട്. എവിടെയെങ്കിലും ഇടിച്ചു പൊട്ടി, കടിച്ചു കളഞ്ഞ പോലത്തെ നഖങ്ങളാണ് ഈ പത്ത് വിരലിലും കൊടുത്തിരിക്കുന്നത്. നഖം ഉള്ളതുകൊണ്ട് ഒരു മൊബൈൽ പോലും ഉപയോഗിക്കാൻ പറ്റുകയില്ല. ആകെ പുള്ളിക്ക് സ്ട്രോ വെച്ച് ലിക്വിഡ് ആയിട്ടുള്ള കാര്യങ്ങൾ കുടിക്കാം. ബ്രേക്ക് ടൈമിൽ നമ്മൾ ഒന്നോ രണ്ടോ നഖങ്ങൾ മാറ്റി കൊടുക്കും,’ രഞ്ജിത്ത് അമ്പാടി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News