നാടൻ ഉള്ളി പെരട്ട് തയാറാക്കാം

onion

അപ്പത്തിനും ചപ്പാത്തിക്കും കഴിക്കാൻ കിടിലം ഒരു ഉള്ളി പെരട്ട് ആയാലോ. ചാറ് ഇല്ലാതെ ഉള്ളി പെരട്ട് ആണിത്. രുചിയിൽ സാധാ ഉള്ളിക്കറിയിൽ നിന്നും ഇത് വ്യത്യസ്തമാണ്.നാടൻ ഉള്ളി പെരട്ട് ആക്കിയത് വളരെ പെട്ടന്ന് തന്നെ തയ്യാറാക്കാം

സവാള അരിഞ്ഞത് – 1 കപ്പ്
ചെറിയ ഉള്ളി-3 എണ്ണം
തക്കാളി- 2
പച്ചമുളക്- 3,4
വെളുത്തുള്ളി- 4 അല്ലി
ഇഞ്ചി-1 കഷ്ണം
കറിവേപ്പില-ഒരു തണ്ട്
മസാല പൊടികൾ
വലിയ ജീരകം- അര ടീ സ്പൂൺ
മുളക് പൊടി- 1 അര ടീ സ്പൂൺ
മല്ലിപൊടി- 1 ടീ സ്പൂൺ
കുരുമുളക് പൊടി-അര ടീ സ്പൂൺ
മഞ്ഞൾ പൊടി- കാൽ ടീ സ്പൂൺ
എണ്ണ
മസാല കൂട്ടുകൾ ഒന്നു ചൂടാക്കി മാറ്റി വെയ്ക്കണം.
ഒരു പാനിൽ എണ്ണ ചൂടാക്കി കടുകിട്ട് കറിവേപ്പില കൂടി ഇട്ട് മൂപ്പിയ്ക്കുക. അരിഞ്ഞ് വെച്ച സവാള ഇതിലേക്ക് ഇടുക. കൂടെ ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞതും കൂടി ഇട്ട് നന്നായി വഴറ്റുക. ഉപ്പ് ആവശ്യത്തിന് ഇടുക. കുറച്ച് കഴിഞ്ഞ് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ഇവ ചതച്ച് കൂടി ചേർക്കുക. വറുത്ത് വെച്ച മസാലപ്പൊടികൾ ഓരോന്നായി ചേർക്കണം. കുറച്ച് വഴറ്റിയ ശേഷം തക്കാളിയും കൂടി ചേർക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക. വെള്ളം നന്നായി വറ്റിയശേഷം തീ ലേശം കൂട്ടി കുറച്ച് നേരം കൂടി നന്നായി ഇളക്കി ഡ്രൈ പരുവത്തിലാക്കാം. ഇത് പെരട്ട്ആകുന്നത് വരെ ഇളക്കാം. ശേഷം സ്റ്റവ് ഓഫ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News