ഏത് സീസണിലും സുലഭമായി ലഭിക്കുന്ന മുന്തിരി കഴിക്കാൻ എല്ലാർക്കും ഇഷ്ടമായിരിക്കും… അല്ലേ? എന്നാൽ പിന്നെ ഒരു ജ്യൂസ് ഉണ്ടാക്കിയാലോ? കഴിക്കാൻ നല്ല രുചി ആണെന്ന് മാത്രമല്ല ആരോഗ്യഗുണങ്ങളും ഏറെയാണ് മുന്തിരിയ്ക്ക്.
ALSO READ: ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കാറുണ്ടോ?
അർബുദം, നേത്രരോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് ആരോഗ്യ അവസ്ഥകൾ എന്നിവയിൽ നിന്ന് ഒരു പരിധി വരെ മുന്തിരിയിലെ പോഷകങ്ങൾ സഹായിക്കും. ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന മുന്തിരിയിലെ ഒരു പ്രധാന പോഷകമാണ് റെസ്‌വെറാട്രോൾ. നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകളുടെയും ഉറവിടമാണ് മുന്തിരി. ആളുകൾ അവരുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തുന്നിടത്തോളം പ്രമേഹമുള്ളവർക്ക് മുന്തിരി അനുയോജ്യമാണ്.
ALSO READ: ദിവസവും ഓറഞ്ച് ജ്യൂസ് ശീലമാക്കിയാൽ ഹൃദയാഘാതം തടയുമോ?
ഈ പറഞ്ഞതിലും ഏറെയാണ് മുന്തിരിയുടെ ഗുണങ്ങൾ. എന്തായാലും ഇനി ജ്യൂസ് ഉണ്ടാക്കാം…
ചേരുവകൾ
കറുത്ത വിത്തില്ലാത്ത മുന്തിരി – 2 കപ്പ്
തണുത്ത വെള്ളം – 1/2 കപ്പ്
നാരങ്ങ നീര് – 2 ടീസ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഒരു നുള്ള് ഉപ്പ്
ഐസ് ക്യൂബുകൾ
തയ്യാറാക്കുന്ന വിധം
മുന്തിരി, വെള്ളം, പഞ്ചസാര എന്നിവ ബ്ലെൻഡറിൽ ചേർക്കുക. മിനുസമാർന്നതുവരെ ഇളക്കുക. ജ്യൂസ് മിശ്രിതം അരിച്ചെടുത്ത് പൾപ്പ് ഉപേക്ഷിക്കുക. നാരങ്ങ നീരും ഒരു നുള്ള് ഉപ്പും ചേർത്ത് ഇളക്കുക. നാരങ്ങാ നീര് ഉപയോഗിക്കുന്നത് മുന്തിരി ജ്യൂസിന് പ്രത്യേക ടേസ്റ്റ് നൽകും. ഐസ് ക്യൂബ് ഇട്ടതിന് ശേഷം കുടിക്കാം നല്ല സൂപ്പർ മുന്തിരി ജ്യൂസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here