മുടിയുടെ വളർച്ചക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന സെറം

മുടി കൊഴിച്ചിലും മുടിയുടെ ഉള്ളു കുറവുമാണ് പലരുടെയും പ്രശ്‌നം.മാറിവരുന്ന കാലാവസ്ഥയും മുടിയുടെ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇതിനായി പല വിദ്യകളും പരീക്ഷിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്നതും ചെലവില്ലാത്തതുമായ നിരവധി വഴികൾ ഉണ്ട്.

ALSO READ: തൃശൂരില്‍ ടോറസ് ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

മുടിവളരാൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു സെറം തയ്യാറാക്കാം. ഇതിനായി വീട്ടിൽ തന്നെ ഉള്ള കഞ്ഞിവെള്ളം ഗ്രാമ്പൂ എന്നിവ മതിയാകും.തലേദിവസത്തെ കഞ്ഞിവെള്ളം മാറ്റിവെയ്ക്കുക. പിറ്റേദിവസം ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കുറച്ച് ഗ്രാമ്പൂ കൂടെ ഇട്ട് നന്നായി തിളപ്പിക്കുക. നന്നായി തിളച്ച ശേഷം തണുക്കുമ്പോൾ ഒരു സ്‌പ്രേ കുപ്പിയിലേക്ക് മാറ്റി മുടിയിലേക്ക് ഇടക്ക് ഇടക്ക് സ്പ്രേ ചെയ്യണം. മുടിവളർച്ചയെ സഹായിക്കാൻ കഞ്ഞിവെള്ളം വളരെയധികം ഉപകാരമാണ്.

ALSO READ: ‘ഞാൻ ഒരുപാട് പേർക്ക് മമ്മൂട്ടിയുടെ ആ സിനിമ സജസ്റ്റ് ചെയ്തു, എന്തോ ഒരു പ്രത്യേക അവസ്ഥയായിരുന്നു അത് കാണുമ്പോൾ’, പ്രകീർത്തിച്ച് വിജയ് സേതുപതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News