പച്ചക്കറികളും ബീറ്റ്‌റൂട്ടും ചേർത്ത് രുചികരമായ ഉപ്പുമാവ് ഉണ്ടാക്കിയാലോ? ആരോഗ്യകരമാണെന്ന് മാത്രമല്ല കുട്ടികൾക്കും ഒരുപോലെ ഇഷ്ടപെടും ഈ കളർഫുൾ ഉപ്പുമാവ്.
also read: സി പി ഐ എം മുൻ സംസ്ഥാനകമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ അന്തരിച്ചു
ചേരുവകൾ
കപ്പ് നാടൻ റവ, ടീസ്പൂൺ എണ്ണ,ടീസ്പൂൺ കടുക്,7-8 കറിവേപ്പില, ഇടത്തരം ഉള്ളി, ടീസ്പൂൺ പുതുതായി പൊടിച്ച ഇഞ്ചി,ചെറുതായി അരിഞ്ഞ പച്ചമുളക്, ടേബിൾസ്പൂൺ ഗ്രീൻ പീസ്, കാരറ്റ്,ചെറിയ ബീറ്റ്റൂട്ട്, കപ്പ് തൈര്, ചെറുതായി അരിഞ്ഞ മല്ലിയില ടീസ്പൂൺ നെയ്യ്,ഉപ്പ്
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഷണങ്ങളായി മുറിച്ച് പേസ്റ്റാക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കാൻ തുടങ്ങുമ്പോൾ കറിവേപ്പില, സവാള അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, ഉപ്പ് എന്നിവ ചേർക്കുക. ഏകദേശം 2 മിനിറ്റ് വഴറ്റുക.കാരറ്റ് കൂടി ചേർക്കുക. ഇവ വഴണ്ടുവരുമ്പോൾ ആവശ്യത്തിന് വെള്ളം, തൈര്, ബീറ്റ്റൂട്ട് പേസ്റ്റ് എന്നിവ ചേർക്കുക. നന്നായി ഇളക്കുക, വെള്ളം തിളച്ചു തുടങ്ങിയാൽ റവ ഇട്ട് ഇളക്കുക . 1 ടീസ്പൂൺ നെയ്യ് ഒഴിച്ച് പാൻ മൂടി വെക്കുക. ചെറിയ തീയിൽ വേവിക്കുക.ശേഷം അരിഞ്ഞ മല്ലിയില ചേർത്ത് നന്നായി ഇളക്കുക.
also read: ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി: മന്ത്രി വീണാ ജോർജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here