ചൂടോടെ ഒരു പ്ലേറ്റ് കല്ലുമ്മക്കായ നിറച്ചത് എടുത്താലോ ?

മീൻ വിഭവങ്ങളിൽ പലർക്കും കഴിക്കാൻ ഇഷ്ടപെടുന്ന ഒന്നാണ് കല്ലുമ്മക്കായ. നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കിയാലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ കല്ലുമ്മക്കായ നിറച്ചത് തയ്യാറാക്കിയാലോ.

ALSO READ: സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

ചേരുവകള്‍

1 കല്ലുമ്മക്കായ-1 കിലോ

2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

3 സവാള- 3 എണ്ണം

4 ചെറിയ ഉള്ളി- 3- 4 എണ്ണം

5 വെളുത്തുള്ളി- 3-4 അല്ലി

6 ഇഞ്ചി- ഒരു കഷ്ണം

7 പച്ചമുളക്- 2-3 എണ്ണം

8 മീറ്റ് മസാല-3 ടീസ്പൂണ്‍

9 ഗരം മസാല-1 ടീസ്പൂണ്‍

10 ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക.ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക.അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റുക. ശേഷം കല്ലുമ്മക്കായും ചേര്‍ത്തു ഉലര്‍ത്തിയെടുക്കുക.

ALSO READ: കേരളത്തില്‍ ഹൈസ്പീഡ് കോറിഡോര്‍ ആവശ്യമാണ്; കെ റെയിലിനെ പിന്തുണച്ച് കെ സുധാകരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News