മഹാരാഷ്ട്രയിലെ ജയിലുകളിൽ ത്വക്ക് അണുബാധകളും സാംക്രമിക രോഗങ്ങളും പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം. തടവുകാർക്ക് അവരുടെ വസ്ത്രങ്ങളും കിടക്കകളും വൃത്തിയാക്കാൻ വാഷിംഗ് മെഷീനുകൾ ഉൾപ്പെടുത്തിയാണ് ആദ്യ പരിഷ്‌കാരം. പുണെയിലെ യെർവാഡ സെൻട്രൽ ജയിലിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒമ്പത് വാഷിംഗ് മെഷീനുകൾ പ്രവർത്തിക്കാൻ തുടങ്ങി. സംസ്ഥാനത്തെ 60 ജയിലുകളിലായി 193 വാഷിംഗ് മെഷീനുകൾ പ്രവർത്തനക്ഷമമാക്കാൻ പദ്ധതിയുണ്ട്.
Also read:ആലപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
തടവുകാരുടെ വസ്ത്രങ്ങളും കിടക്കകളും കഴുകാൻ ഈ വാഷിംഗ് മെഷീനുകൾ ഉപയോഗിക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ വാഷിംഗ് മെഷീനുകനുകളുടെ എണ്ണം 350 ആയി ഉയർത്തിയേക്കും. ജയിലുകൾക്ക് പുറത്തുള്ള തുറസ്സായ സ്ഥലങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ വാഷിംഗ്, ലോൺട്രി സൗകര്യങ്ങൾ ആരംഭിക്കാനും ജയിൽ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇവിടെ വസ്ത്രങ്ങൾ അലക്കാനും ഇസ്തിരിയിടാനും മിതമായ നിരക്കിൽ നൽകും.
മഹാരാഷ്ട്രയിൽ ഒമ്പത് സെൻട്രൽ ജയിലുകളും 31 ജില്ലാ ജയിലുകളും 19 തുറന്ന ജയിലുകളും ഒരു വനിതാ ജയിലുമുണ്ട്. വിചാരണ തടവുകാരെ പാർപ്പിക്കുന്ന മുംബൈയിലെ ആർതർ റോഡ് ജയിലിലെ അവസ്ഥ തിങ്ങി ഞെരുങ്ങിയതും ജീവനക്കാരുടെ കുറവുമൂലം ബുദ്ധിമുട്ടുന്നതുമാണ്. ആർതർ റോഡ് ജയിലിൽ 2,500 തടവുകാരുണ്ട്. അതിന്റെ മൂന്നിരട്ടി ശേഷിയുള്ള യെർവാഡ ജയിലിൽ 7,000 തടവുകാരാണുള്ളത്. മഹാരാഷ്ട്രയിലെ മൊത്തം ജയിലുകളിൽ ആകെ 24,733 തടവുകാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളതെങ്കിലും നിലവിൽ 42,000 തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇതാണ് അന്തേവാസികൾക്കിടയിൽ ത്വക്ക് രോഗങ്ങളുടെ വ്യാപനം വർദ്ധിപ്പിക്കാൻ കാരണമായി ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടിയത്.
തടവുകാർക്ക് അവരുടെ ദൈനംദിന വസ്ത്രങ്ങൾ ഈ വാഷിംഗ് മെഷീനുകളിൽ കഴുകാൻ കഴിയുന്നതോടെ ഇനി മുതൽ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാൻ അവസരം ലഭിക്കും. 60 ജയിലുകളിലും ഈ പദ്ധതി നടപ്പാക്കാൻ സർക്കാരിന് നിർദ്ദേശം അയച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അമിതാഭ് ഗുപ്ത പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here