ചെറുധാന്യങ്ങളെ ആഹാരരീതിയുടെ ഭാഗമാക്കുക, കൃഷി വകുപ്പിന്റെ മില്ലറ്റ് കഫേകൾ ഇനി തിരുവനന്തപുരത്തും

Millet Cafe

സംസ്ഥാന കൃഷി വകുപ്പിന്റെ പുതിയ സംരംഭമായ മില്ലറ്റ് കഫേയുടെയും, കേരള ഗ്രോ ബ്രാൻഡ് സ്റ്റോറിന്റെയും ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി പി പ്രസാദ് നിർവഹിക്കും. മലയാളിയുടെ പൊതു ഭക്ഷണരീതിക്ക് ബദലായി ചെറുധാന്യങ്ങളെ ആഹാരരീതിയുടെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് മില്ലറ്റ് കഫേകൾ ആരംഭിക്കുന്നത്.

തിന ഉപയോഗിച്ച് തയ്യാറാക്കുന്ന ചെമ്മീൻ ബിരിയാണി, വരക് ഉപയോഗിച്ച് തയ്യാറാക്കുന്ന കേക്ക്. മലയാളിയുടെ പൊതു ഭക്ഷണരീതിക്ക് ബദലായി ചെറുധാന്യങ്ങളെ ആഹാരരീതിയുടെ ഭാഗമാക്കാൻ ഒരുങ്ങുകയാണ് കൃഷിവകുപ്പ്. ഈ ലക്ഷ്യത്തോടെ കൃഷി വകുപ്പ് ആരംഭിക്കുന്ന മില്ലറ്റ് കഫേകൾക്ക് തിരുവനന്തപുരം ഉള്ളൂരിലെ കേരള ഗ്രോ സ്റ്റോറിൽ കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. പാൽക്കഞ്ഞി, മില്ലറ്റ് കേക്ക്, മില്ലറ്റ് പഴംപൊരി, മില്ലറ്റ് പൊറോട്ട തുടങ്ങി നിരവധി വിഭവങ്ങൾ കഫേകളിൽ ലഭ്യമാകും.

Also Read: ദിവസേന ഡയറ്റിൽ ഉൾപ്പെടുത്താൻ നല്ലത് ബ്രോക്കോളിയോ കോളിഫ്ലവറോ ?

മില്ലെറ്റ്‌ കഫേകൾ തിങ്കളാഴ്ച മുതൽ ആണ് പ്രവർത്തനം തുടങ്ങുക. എല്ലാ ജില്ലകളിലും അന്നേ ദിവസം കഫേകൾ പ്രവർത്തനം ആരംഭിക്കും. കേരള ഗ്രോ ഷോപ്പുകൾ ആരംഭിക്കാൻ 10 ലക്ഷം രൂപയും മില്ലെറ്റ് കഫേകൾക്ക് അഞ്ച് ലക്ഷം രൂപയും സർക്കാർ സഹായം നൽകും. കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉല്പാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ചെറുധാന്യ കൃഷിവ്യാപന പദ്ധതിയിൽ രൂപവൽക്കരിച്ച ഗ്രൂപ്പുകൾ, അഗ്രോ സർവീസ് സെന്ററുകൾ തുടങ്ങിയവരാകും കഫേകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News