ഇനി ഇത് എങ്ങനെ കഴിക്കും? ഇതോടെ നിര്‍ത്തി; തേന്‍ മിഠായി ഉണ്ടാക്കുന്ന വീഡിയോ കണ്ട് അമ്പരപ്പ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തേന്‍ മിഠായി ഉണ്ടാക്കുന്ന ഒരു വീഡിയോയാണ്. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വച്ച് തേന്‍ മിഠായി തയാറാക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.

ഈ വീഡിയോ കണ്ടാല്‍ പിന്നെ ഒരിക്കലും ഇത് കഴിക്കാന്‍ ആരും തയ്യാറാകില്ലെന്നതാണ് വസ്തുത. ഒരു വലിയ പാത്രത്തില്‍ ഫുഡ് കളറും വെള്ളവുമൊഴിച്ചതിനു ശേഷം പൊടി കൂടി ഇട്ട് കൈ ഉപയോഗിച്ച് കുഴച്ചെടുക്കുന്നത് വിഡിയോയില്‍ കാണാം.

തുടര്‍ന്ന് പരത്തിയെടുക്കുന്ന മാവില്‍ നിന്നും അച്ച് ഉപയോഗിച്ച് മിഠായി തയാറാക്കിയെടുക്കുന്നു. തുടര്‍ന്ന് പഞ്ചസാര പാനിയിലേക്ക് വറുത്തു കോരുന്ന മിഠായികള്‍ മാറ്റും. മാവ് കുഴയ്ക്കുന്നതിനു മുന്‍പ് കൈ കഴുകുന്നത് പോലുള്ള യാതൊരു കാര്യങ്ങളും ചെയ്യുന്നില്ല.

ഉപയോഗിച്ച് പഴകിയ കറുത്ത എണ്ണയിലാണ് മിഠായി വറുത്ത് കോരുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇത്രയും വൃത്തിയില്ലാതെയാണോ ഇത് തയ്യാറാക്കുന്നത് എന്ന അമ്പരപ്പിലാണ് ഈ വീഡിയോ കണ്ടവരെല്ലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News