വിക്രം വേറെ ലെവല്‍, ആരാധകരെ ത്രില്ലടിപ്പിച്ച് ‘തങ്കലാന്‍’ മേക്കിംഗ് വീഡിയോ

‘തങ്കലാന്‍’ മേക്കിംഗ് വീഡിയോ കണ്ടാല്‍ വിക്രം വേറെ ലെവലാണെന്ന് അതിശയത്തോടെ ആരും പറഞ്ഞ് പോകും. ചിയാന്‍ വിക്രമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിക്രമിന്റെ അറുപത്തൊന്നാമത് ചിത്രമാണ് തങ്കലാന്‍.

കഥാപാത്രമായി മാറാന്‍ എന്ത് റിസ്‌കെടുക്കാനും തയ്യാറാവുന്ന അഭിനേതാവാണ് വിക്രം. തങ്കലാന്റെ മേക്കിംഗ് വീഡിയോയില്‍ വിക്രമിന്റെ ആത്മസമര്‍പ്പണത്തിന്റെ അങ്ങേയറ്റത്തെ പ്രകടനമാണ് കാണാന്‍ കഴിയുന്നത്. കഥാപാത്രമായി മാറാനായി വിക്രം നടത്തിയിരിക്കുന്ന പരിശ്രമം മേക്കിംഗ് വീഡിയോയില്‍ വ്യക്തമാണ്. വിക്രമിന്റെ കരിയറിലെ ഏറെ വ്യത്യസ്തമായ സിനിമയായിരിക്കും ‘തങ്കലാന്‍’ എന്ന പ്രേക്ഷകരുടെ കാത്തിരിപ്പിന് കൂടുതല്‍ ആകാംക്ഷ സമ്മാനിച്ചു കൊണ്ടാണ് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

നേരത്തെ പ്രേക്ഷകരെ അമ്പരിപ്പിച്ച അന്യന്‍, പിതാമഹന്‍, സേതു, ദൈവതിരുമകന്‍, ഐ തുടങ്ങിയ സിനിമകളിലെ മേക്കോവറിനെ വെല്ലുന്ന ചിത്രമായിരിക്കും എന്ന പ്രതീതി സൃഷ്ടിക്കാന്‍ തങ്കലാന്റെ മേക്കിംഗ് വീഡിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിലെ പ്രധാനനായികമാരായ പാര്‍വതി, മാളവിക മോഹന്‍ എന്നിവര്‍ തങ്കലാനില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പശുപതി, ഹരികൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ജി വി പ്രകാശ് കുമാറാണ് തങ്കലാന് സംഗീതസംവിധാനം ഒരുക്കിയിരിക്കുന്നത്. എ കിഷോറാണ് ഛായാഗ്രാഹകന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News