രാത്രിയിൽ കഴിക്കാൻ ഗോതമ്പ് കഞ്ഞിയും ചമ്മന്തിയും ആയാലോ?

രാത്രിയിൽ കഴിക്കാൻ നല്ല ചൂടുള്ള ഗോതമ്പ് കഞ്ഞി ആയാലോ? അതും വളരെ എളുപ്പത്തിലും രുചിയോടും കൂടി. കൂടെ കഴിക്കാൻ ചമ്മന്തിയും പപ്പടവും കൂടി ആയാൽ അടിപൊളി അല്ലെ.ഇതിനായി നുറുക്ക് ഗോതമ്പ് അഥവാ സൂചി ഗോതമ്പ്,വെള്ളം, തേങ്ങാപ്പാൽ,ഉപ്പ്,എന്നിവ മതിയാകും.

ALSO READ: നഗരൂർ യൂത്ത് കോൺഗ്രസ് ആക്രമണം; മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

തയ്യാറാക്കാൻ നുറുക്ക് ഗോതമ്പ് കഴുകി വൃത്തിയാക്കി പ്രഷർ കുക്കറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ട് പ്രഷർ കുക്കർ അടച്ച് വച്ച് വേവിച്ചെടുക്കുക. വെന്ത ശേഷം തയാറായ കഞ്ഞിയിലേക്ക് തേങ്ങാപ്പാൽ ചേർത്ത് അഞ്ചു മിനിറ്റ് നേരം പ്രഷർ കുക്കർ തുറന്നു വച്ച് തിളപ്പിച്ചെടുക്കുക.

ചമ്മന്തിക്കായി തേങ്ങ ചിരവിയത് ,ചെറിയ ഉള്ളി ,പുളി, മുളകുപൊടി,ഉപ്പ്, പച്ചമുളക്, കറിവേപ്പില എന്നിവയും വേണം. ഇവയെല്ലാം കൂടി മിക്സിയിൽ ഇട്ട് അരച്ചെടുക്കാം.

ALSO READ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി അതിവേഗ ചാർജിങ് സ്റ്റേഷനുകൾ; ഇനിമുതല്‍ 2 ടെർമിനലുകളിലുമായി ഒരേ സമയം 8 വാഹനങ്ങൾ ചാർജ് ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News