മക്കയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും

റമദാനിലെ തിരക്ക് കണക്കിലെടുത്ത് ഉംറ തീര്‍ത്ഥാടകര്‍ക്ക് കര്‍മങ്ങളും നമസ്‌കാരവും സുഗമമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി ഹറം ജനറല്‍ അതോറിറ്റി. തിരക്ക് കുറയ്ക്കുന്നതിനായി മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുമ്പോള്‍ 210 വാതിലുകള്‍ തുറന്നിട്ടുണ്ട്. കിങ് അബ്ദുല്‍ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സലാം ഗേറ്റ്, 85 മുതല്‍ 93-ാം നമ്പര്‍ വരെയുള്ള വാതിലുകള്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രവേശന കവാടങ്ങളാണ് ഉംറ തീര്‍ഥാടകര്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.

88-ാം നമ്പര്‍ വാതിലിലൂടെ തീര്‍ഥാടകര്‍ക്ക് അകത്തേക്ക് പ്രവേശനം ഉണ്ടാവുകയില്ല. കൂടാതെ, അവര്‍ക്ക് അജ്യാദ് സ്റ്റെയര്‍ കേസ്, അജ്യാദ് പാലം, ഷുബൈക സ്റ്റെയര്‍ കേസ് 65-66, കിങ് ഫഹദ് സ്റ്റെയര്‍ വേ 91-92, സ്റ്റെയര്‍ കേസ് 84, പുറത്തുകടക്കാന്‍ സൈഡ് ക്രോസിങിലെ 78, 79, 80 എന്നീ നമ്പറുകളുള്ള വാതിലുകള്‍, 74-ാം നമ്പര്‍ സ്റ്റെയര്‍ കേസ്, 71, 73, 85, 88 എന്നീ നമ്പറുകളുള്ള സാധാരണ ഗോവണി പടികള്‍, കിങ് ഫഹദ് സ്റ്റെയര്‍ കേസ്, 75 മുതല്‍ 77 വരെയും 81 മുതല്‍ 83 വരെയുമുള്ള വാതിലുകള്‍ എന്നിവയും തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാം.

Also Read: റോഡുകളില്‍ തെരുവ് നായകള്‍ കുറുകെ ചാടാന്‍ സാധ്യതയുണ്ട്; സൂക്ഷിക്കുക, അപകടം ഒഴിവാക്കുക: മോട്ടോര്‍ വാഹന വകുപ്പ്

വിഭിന്നശേഷിക്കാര്‍ക്കുള്ള മേല്‍ക്കൂരയിലെ ഭാഗവും തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാം. കിങ് അബ്ദുല്‍ അസീസ് ഗേറ്റിനൊപ്പം ഷുബൈക ഗോവണി അടിയന്തര ആവശ്യങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഒന്നാം നിലയില്‍, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സുബൈര്‍ ഗേറ്റ്, അജ്യാദ് പാലം, ഷുബൈക പാലം, ഉസ്മാന്‍ പാലം, കിങ് ഫഹദ് ഗേറ്റ് എലിവേറ്ററുകള്‍ എന്നിവയും രണ്ടാം നിലയില്‍, അല്‍ അര്‍ഖാം സ്റ്റെയര്‍വേ എലിവേറ്ററുകള്‍, ഉംറ ഗേറ്റ് എലിവേറ്ററുകള്‍, അജ്യാദ് സ്റ്റെയര്‍വേ എലിവേറ്ററുകള്‍, മര്‍വ സ്റ്റെയര്‍വേ എലിവേറ്ററുകള്‍ എന്നിവയും തീര്‍ത്ഥാടകര്‍ക്ക് തുറക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News