‘എൻ്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു’; സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി മാലാ പാർവതി

MALA PARVATHY

ഹണി റോസിന് പിന്നാലെ സൈബര്‍ ആക്രമണത്തിനെതിരെ പരാതിയുമായി നടി മാലാ പാർവതി.തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് യൂടൂബിൽ പ്രചരിപ്പിച്ചു എന്നാണ് പരാതി.ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ് എന്ന യുടൂബ് ചാനലിനെതിരെയാണ്പരാതി നൽകിയിരിക്കുന്നത്.

ഫിലിമി ന്യൂസ് ആന്‍ഡ് ഗോസിപ്പ് എന്ന യൂട്യൂബ് ചാനലിലെ വീഡിയോക്ക് താഴെ ഫെയ്ക്ക് അക്കൗണ്ടിൽ വന്ന കമന്റിനെതിരെയാണ് മാല പാർവതി   തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.ടൈഗർ ടൈഗർ എന്ന അക്കൗണ്ടിൽ നിന്നുമാണ്  നടിക്കെതിരെ അശ്ലീല പരാമർശം ഉണ്ടായത്. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകി.

അക്കൗണ്ട് ആക്റ്റീവ് അല്ലാത്തതിനാൽ  ഫേക്ക് അക്കൗണ്ട്മായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഹണി റോസിന് പിന്നാലെയാണ് മാല പാർവ്വതിയും സൈബർ ആക്രമണത്തിനെതിരെ രംഗത്ത് വരുന്നത് .

ALSO READ; ഹണി റോസിന്റെ പരാതി; കേസ് അന്വേഷണം എസിപിയുടെ മേൽനോട്ടത്തിൽ നടക്കുമെന്ന് കൊച്ചി ഡിസിപി

അതേസമയം നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസ് അന്വേഷണം എസിപിയുടെ മേൽനോട്ടത്തിൽ നടക്കും.കൊച്ചി ഡിസിപി അശ്വതി ജിജിയാണ് ഇക്കാര്യം അറിയിച്ചത്.

മോശം കമന്റിട്ട ആളുകളിൽ ഒരാൾ മാത്രമാണ് എറണാകുളത്ത് ഉള്ളതെന്നും ബാക്കിയുള്ളവർ ഇതര ജില്ലക്കാരാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കമൻ്റിട്ടവരിൽ വ്യാജ അക്കൗണ്ടുകളും ഉണ്ടെന്നും ഇക്കാര്യത്തിൽഫെയ്സ്ബുക്കിനോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്നും കൊച്ചി ഡിസിപി പറഞ്ഞു.ബോബി ചെമ്മണ്ണൂരിനെതിരെ ലഭിച്ച പരാതിയിൽ ഹണിയുടെ വിശദമായ മൊഴിയെടുക്കുമെന്നും അവർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News