വര്‍ഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന മാള സര്‍വീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്.10 കോടി രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് സഹകരണവകുപ്പിന്റെ റിപ്പോര്‍ട്ട്.വഴിയില്ലാത്ത സ്ഥലത്തിന് അനധികൃതമായി വായ്പ നല്‍കി.വായ്പയേക്കാൾ കുറഞ്ഞ തുകയ്ക്ക് ലേലം നൽകി
കുടിശ്ശിക കുറച്ചു നൽകി.
അനർഹമായ ശമ്പളവും ഓണറേറിയം കൈപ്പറ്റിയും ക്രമക്കേടു നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.നിലവിൽ 22 കോടിയോളം രൂപ നഷ്ടത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി.ബാങ്ക് ഭാരവാഹികളുടെ കയ്യിൽ നിന്ന് പണം തിരികെ പിടിക്കാൻ സഹകരണ വകുപ്പ്
നടപടി തുടങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here