തന്റെ ജീവിതത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായ സഹചര്യത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി മാലാ പാര്‍വതി. ആദ്യമായി സൈബര്‍ ആക്രമണമുണ്ടായ സാഹചര്യത്തില്‍ ഭയങ്കരമായി ഡിപ്രഷനിലേക്ക് വീണു പോയിരുന്നുവെന്നും താന്‍ അതില്‍നിന്നും കരകയറാന്‍ മരുന്ന് വരെ കഴിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
പിന്നീട് ഞാന്‍ അതില്‍ നിന്നൊക്കെ പുറത്തു വന്നു. കാരണം ഇങ്ങനെ നന്മ മാത്രം, സന്തോഷം മാത്രമായിട്ട് ജീവിതം ഇല്ല എന്നുള്ള തിരിച്ചറിവ് എനിക്ക് വളരെ കൃത്യമായിട്ട് ഉണ്ടായി എന്നും മാലാ പാര്‍വതി പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാല പാര്‍വതി മനസ് തുറന്നത്.
ആദ്യമായി അങ്ങനെയൊരു സംഭവം നടന്ന സമയത്ത് എന്റെ വീട്ടില്‍ മുഴുവന്‍ എന്റെ സുഹൃത്തുക്കളായിരുന്നു. 10-12 പേര് മുഴുവന്‍ സമയവും എന്റെ കൂടെ മുറിയില്‍ തന്നെയുണ്ടായിരുന്നു. ഞങ്ങളതിനെ ഒരു തമാശയായിട്ട് നേരിടാനാണ് ശ്രമിച്ചത്. പക്ഷേ അവരില്ലാത്ത സമയങ്ങളില്‍ ഞാന്‍ ഭയങ്കരമായി ഡിപ്രഷനിലേക്ക് വീണു പോകുമായിരുന്നു. മരുന്നു കഴിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. കുറേ നാള്‍ മരുന്നു കഴിച്ചു.
ഫാമിലിയില്‍ ഒരിക്കലും ഇല്ലാത്തതരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടായി. ഞാന്‍ അങ്ങനെ കട്ടിലില്‍ തന്നെ കിടക്കുകയാണെന്ന് അറിഞ്ഞിട്ട് മഹേഷ് നാരായണന്‍ വിളിച്ചിട്ട് പാര്‍വതിചേച്ചി വേഗം എഴുന്നേറ്റ് ‘സീ യു സൂണ്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വാ എന്നു പറഞ്ഞത്. അന്ന് മരുന്നുകളെല്ലാം കഴിച്ച് എന്റെ തല നേരെ നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു ഞാന്‍.
പിന്നീട് ഞാന്‍ അതില്‍ നിന്നൊക്കെ പുറത്തു വന്നു. കാരണം ഇങ്ങനെ നന്മ മാത്രം, സന്തോഷം മാത്രമായിട്ട് ജീവിതം ഇല്ല എന്നുള്ള തിരിച്ചറിവ് എനിക്ക് വളരെ കൃത്യമായിട്ട് ഉണ്ടായി. സന്തോഷം എങ്ങനെയെടുക്കുന്നോ അതുപോലെ തന്നെ സങ്കടങ്ങളും നെഗറ്റീവ് കാര്യങ്ങളും എടുക്കാന്‍ നമ്മുടെ മനസ്സിനെ തയാറാക്കി വച്ചാല്‍ ഭയങ്കര ഫ്രീഡം അനുഭവപ്പെടും.
ഞാനിപ്പോള്‍ ആ ഒരു മാനസികാവസ്ഥയിലാണ്. ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. ഇപ്പോള്‍ തട്ടിപ്പോയലും ഞാന്‍ ഹാപ്പിയാണ്. അത് ഒരു നെഗറ്റിവിറ്റിയിലോ നിരാശയിലോ പറയുന്നതല്ല. മരിച്ചാലും ഓകെയാണ്. മരിച്ചില്ലെങ്കിലും ഓകെയാണ്. മാല പാര്‍തി അഭിമുഖത്തില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here