തിരുവനന്തപുരത്തേക്കുള്ള മലബാര്‍ എക്സ്പ്രസിന്റെ സമയം മാറ്റിയിട്ടും യാത്രക്കാരുടെ ദുരിതം അവസാനിക്കുന്നില്ല. സമയം മാറ്റിയതിന് ശേഷം തുടര്‍ച്ചയായി എല്ലാ ദിവസവും മലബാര്‍ വൈകിയാണ് തിരുവനന്തപുരം സ്റ്റേഷനിലെത്തുന്നത്.
മലബാറിന്റെയും പാസഞ്ചറിന്റെയും രാവിലത്തെ സമയക്രമം പരിഷ്രിച്ചിട്ടും ദുരിതത്തിന് പരിഹാരമില്ലെന്ന് മാത്രമല്ല, യാത്രക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പലരും തിരുവനന്തപുരത്ത് എത്താന്‍ വൈകുന്നതോടെ ഓഫീസിലെത്താന്‍ ലേറ്റാവുകയും ഹാഫ് ഡേ സാലറി കട്ടാവുകയും ചെയ്യുന്ന സാഹചര്യമാണ്.
മലബാര്‍ എക്സ്പ്രസ് നേരത്തെ രാവിലെ 9.15നാണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്. എറണാകുളം, കോട്ടയം ഭാഗങ്ങളിലുള്ള യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യപ്രകാരമാണ് രാവിലെ 8.30ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തില്‍ മലബാറിന്റെ സമയക്രമം പരിഷ്‌കരിച്ചത്.
Also Read : ഹണി റോസിന്റെ പരാതി; കേസ് അന്വേഷണം എസിപിയുടെ മേൽനോട്ടത്തിൽ നടക്കുമെന്ന് കൊച്ചി ഡിസിപി
പരിഷ്‌കരണം കൊണ്ട് യാതൊരു ഗുണവും ഉണ്ടാകാത്ത തരത്തില്‍, ഒരാഴ്ചയായി 9 മണിക്ക് ശേഷമാണ് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുന്നത്. നേരത്തെ മലബാറിന് മുന്‍പേ കൊല്ലം-തിരുവനന്തപുരം പാസഞ്ചര്‍ കൊല്ലത്ത് നിന്ന് പുറപ്പെടുമായിരുന്നു.
ഇപ്പോള്‍ മലബാറിനു ശേഷമാണ് പാസഞ്ചര്‍ പുറപ്പെടുന്നത്. ഫലത്തില്‍ പുതിയ സമയ പരിഷ്‌കാരം കൊണ്ട് യാത്രക്കാര്‍ക്ക് ഗുണമില്ലെന്ന് മാത്രമല്ല, ദുരിതം കൂടുകയും ചെയ്തു. തിരുവനന്തപുരത്തെ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും കഴക്കൂട്ടം ടെക്നോപാര്‍ക്കിലെയും ജീവനക്കാര്‍ ആശ്രയിക്കുന്നത് മലബാര്‍ എക്സ്പ്രസ്സിനേയും കൊല്ലം- തിരുവനന്തപുരം പാസഞ്ചറിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ മലബാര്‍ വൈകുന്നത് അനുസരിച്ച് പാസഞ്ചറും വൈകുന്ന സാഹചര്യമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here