ഉത്തര മലബാർ ജലോത്സവം കേരളപ്പിറവി ദിനത്തിൽ

jalosthvam

മഹാത്മാഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള ഉത്തര മലബാർ ജലോത്സവം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടക്കും. കാസറഗോഡ് തേജസ്വിനി പുഴയിൽ കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിന് സമീപം ആണ് ജലോത്സവം നടത്തുക. കാസറഗോഡ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, നീലേശ്വരം നഗരസഭ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്.

ALSO READ: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരകപുരസ്‌കാരം ഡോ യു ആതിരയ്ക്ക്

സംഘാടകസമിതി രൂപീകരണയോഗം അച്ചാംതുരുത്തി പാലത്തിനു സമീപം എം രാജഗോപാലൻ എംഎൽ എ ഉദ്ഘാടനം ചെയ്തു.നീലേശ്വരം നഗരസഭാ ചെയർപേഴ്സൻ ടിവി ശാന്ത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടർ പ്രതീക് ജെയിൻ ഐ എ എസ്, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി വി പ്രമീള, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രടറി ലിജോ ജോസഫ് എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News