ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പനയുമായി മലബാര്‍ മില്‍മ

ഈ ഓണക്കാലത്ത് മലബാര്‍ മില്‍മയ്ക്ക് പാല്‍ – പാല്‍ ഇതര ഉത്പ്പന്നങ്ങളുടെ വില്‍പ്പനയില്‍ മികച്ച നേട്ടം. 24 ഓഗസ്റ്റ് മുതല്‍ 28 ഓഗസ്റ്റ് വരെയുള്ള ദിവസങ്ങളില്‍ 48.58 ലക്ഷം ലിറ്റര്‍ പാലും 9.03 ലക്ഷം കിലോ തൈരും വിപണനം നടത്താന്‍ മലബാര്‍ മില്‍മയ്ക്ക് കഴിഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം പാലില്‍ ആറ് ശതമാനവും തൈരിന്റെ വില്‍പ്പനയില്‍ 11ശതമാനവും വര്‍ദ്ധവ് ഉണ്ടായി. പൂരാടം, ഉത്രാടം ദിവസങ്ങളില്‍ മാത്രമായി 25 ലക്ഷം ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തി.

also read :മതനിരപേക്ഷതക്ക് പോറൽ എൽക്കാതിരിക്കാൻ പുതുപ്പള്ളിയിൽ ജെയ്‌ക് ജയിക്കണമെന്ന് മുഖ്യമന്ത്രി

ഇതു കൂടാതെ 573 മെട്രിക് ടണ്‍ നെയ്യും 173 മെട്രിക് ടണ്‍ പായസം മിക്‌സും 53 മെട്രിക് ടണ്‍ പേഡയും ഓണത്തോടനുബന്ധിച്ച് മലബാര്‍ മില്‍മ വില്‍പ്പന നടത്തിയെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ.പി.മുരളി എന്നിവര്‍ അറിയിച്ചു.

also read :‘കിറ്റെന്ന് കേട്ടാൽ ചിലർക്ക് ഭയം’, ഓണാഘോഷം വിമർശകർക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News