അധികം വിയർക്കണ്ട… പത്തിരി ഇനി എളുപ്പത്തിൽ ഉണ്ടാക്കാം

പ്രഭാത ഭക്ഷണമായും അത്താഴമായും കഴിക്കാൻ പറ്റുന്ന ഒരു മലബാർ വിഭവമാണ് പത്തിരി. എങ്ങനെ പത്തിരി ഉണ്ടാക്കി എടുക്കാം നോക്കാം

ആവശ്യ സാധനങ്ങൾ :

  • പത്തിരിപ്പൊടി – ഒന്നര കപ്പ്
  • വെള്ളം – രണ്ടേകാൽ കപ്പ്
  • തേങ്ങാ ചിരകിയത് – മുക്കാൽ കപ്പ്
  • ചുവന്നുള്ളി – 6 അല്ലി
  • ഉപ്പ് – ആവശ്യത്തിന്
  • നെയ്യ് – ഒരു ടേബിൾ സപൂൺ

ഉണ്ടാക്കുന്ന വിധം:

  • തേങ്ങയും ചുവന്നുള്ളിയും വെള്ളം ചേർക്കാതെ മിക്സിയിൽ ചതച്ചെടുക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ രണ്ടര കപ്പ് വെള്ളം തിളപ്പിക്കുക . ആവശ്യത്തിന് ഉപ്പും ചതച്ച തേങ്ങയും ചേർക്കുക.
  • വെട്ടി തിളയ്ക്കുമ്പോൾ അരിപ്പൊടി ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.
    അടച്ചു പത്തു മിനിറ്റ് മാറ്റി വയ്ക്കുക.
  • ചൂട് അല്പം കുറഞ്ഞതിന് ശേഷം നെയ് ചേർത്ത് നന്നായി കുഴച്ച് എടുക്കുക.ചെറിയ ഉരുളകളാക്കുക.
  • ഒരു ചപ്പാത്തിപ്പലകയിൽ പ്ലാസ്റ്റിക് ഷീറ്റ് വച്ച് അതിന് മുകളിൽ ഒരു ഉരുള വയ്ക്കുക. അല്പം നെയ്യ് തടവി മറ്റൊരു പ്ലാസ്റ്റിക് ഷീറ്റ് മുകളിൽ വെച്ച് കനം കുറച്ചു പരത്തുക.
  • നല്ല വട്ടത്തിൽ കിട്ടാനായി ഒരു പാത്രം വെച്ച് അമർത്തി ഷേപ്പ് ചെയ്ത് എടുക്കുക.
  • ഒരു ദോശക്കല്ല് ചൂടാക്കിചപ്പാത്തി ചുടുന്നത് പോലെ ചുട്ടെടുക്കുക.
    അല്പം നെയ്യ് പുരട്ടിയാൽ രുചി കൂടും.രുചികരമായ തേങ്ങ പത്തിരി തയാർ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News