കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് മലബാര്‍ സ്‌പെഷ്യല്‍മുട്ടമാല. നല്ല മധുരമൂറുന്ന കിടിലന്‍ രുചിയുള്ള മുട്ടമാല സിപംപിളായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
മുട്ട- 10 എണ്ണം
പഞ്ചസാര- ഒരു കപ്പ്
പാല്‍പ്പൊടി- നാല് ടീസ്പൂണ്‍
ഏലക്കായ- 5 എണ്ണം
നെയ്യ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് വെള്ളയും മഞ്ഞയും വേര്‍തിരിച്ചുവെയ്ക്കുക.
മുട്ടയുടെ മഞ്ഞ ഒരു സ്പൂണ്‍കൊണ്ട് നന്നായി ഉടച്ച് അരിച്ചെടുക്കുക.
ഒരു പാനില്‍ മുക്കാല്‍ കപ്പ് വെള്ളത്തില്‍ പഞ്ചസാര ചെറിയ ചൂടില്‍ ഉരുക്കിയെടുക്കുക.
Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി
പഞ്ചസാര നന്നായി അലിഞ്ഞു കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ നൂല് പോലെ പഞ്ചസാര ലായിനിയില്‍ ചുറ്റിയൊഴിക്കുക.
ശേഷം ഒരു ടീസ്പൂണ്‍ വെള്ളം തളിച്ച് മുട്ടമാല കോരിയെടുക്കാം.
മുട്ടയുടെ മഞ്ഞ മുഴുവന്‍ ഇങ്ങനെ തയ്യാറാക്കാം.
ശേഷം ബാക്കിവരുന്ന പഞ്ചസാര സിറപ്പ് തണുപ്പിക്കുക.
പാല്‍പ്പൊടിയും മുട്ടവെള്ളയും ഏലക്കയും പഞ്ചസാര സിറപ്പും ചേര്‍ത്ത് മിക്സിയിലടിച്ചെടുക്കുക.
ഇത് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക. തലശ്ശേരി സ്‌പെഷ്യല്‍ മുട്ടമാല തയ്യാര്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here