ചായയ്‌ക്കൊപ്പം കഴിക്കാം; മലബാർ സ്പെഷ്യൽ പൊരിച്ച പത്തിരി

മലബാറിന്റെ സ്പെഷ്യൽ രുചിക്കൂട്ടുകളിൽ ഒരു പ്രധാന വിഭവമാണ് പൊരിച്ച പത്തിരി. പ്രഭാത ഭക്ഷണമായും അത്താഴമായും നാലുമണി പലഹാരമായുമൊക്കെ ഇത് കഴിക്കാം.

ചേരുവകൾ,

1. പച്ചമുളക് –രണ്ട്, അരിഞ്ഞത്

2. ജീരകം –കാൽ ചെറിയ സ്പൂൺ

3. വെള്ളം –ഒന്നേകാൽ കപ്പ്

4. അരിപ്പൊടി – ഒരു കപ്പ്

5. മൈദ – അരക്കപ്പ്

6. കറുത്ത എള്ള് –കാൽ ചെറിയ സ്പൂൺ

7. തേങ്ങാ ചിരവിയത്-കാൽ കപ്പ്

8. ഇഞ്ചി അരിഞ്ഞത് –ഒരു വലിയ സ്പൂൺ

9. ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം,

ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് സവാ‌ള, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ ചേർത്തു വഴറ്റുക. ശേഷം ഇതിലേക്കു വെള്ളവും ഉപ്പും ചേർത്തു തിളപ്പിക്കണം. വെള്ളം തിളച്ച് വരുമ്പോഴേക്കും എള്ളു ചേർത്തു യോജിപ്പിച്ച് നന്നായി കുഴയ്ക്കണം. ഇതു ചെറിയ വട്ടത്തിൽ പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. രുചിയൂറും പൊരിച്ച പത്തിരി തയ്യാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News