മലബാർ രുചിയിൽ ഒരു നാല് മണി പലഹാരം പരീക്ഷിച്ചുനോക്കിയാലോ. പേര് പോലെ തന്നെ വ്യത്യസ്തമായ ‘തേങ്ങാമുറി’ ഉണ്ടാക്കാൻ എളുപ്പമാണ്. തേങ്ങാമുറിയുടെ റെസിപ്പി നോക്കാം.
Also Read: സൂര്യയുടെ കങ്കുവക്കായി കാത്ത് ആരാധകർ; പുതിയ അപ്ഡേറ്റ് പുറത്ത്
ചേരുവകൾ
വേവിച്ച ഉരുളക്കിഴങ്ങ്: 500 ഗ്രാം
വെളുത്തുള്ളി (അരിഞ്ഞത്) : 5 ഗ്രാം
ഇഞ്ചി (അരിഞ്ഞത്) : 5 ഗ്രാം
ഉള്ളി (അരിഞ്ഞത്): 20 ഗ്രാം
പച്ചമുളക് (അരിഞ്ഞത് ): 3 ഗ്രാം
കറിവേപ്പില: 2 തണ്ട്
മല്ലിയില (അരിഞ്ഞത്) : 4 ഗ്രാം
ഉപ്പ് -പാകത്തിന്
സണ്‍ഫ്‌ളവര്‍ ഓയില്‍ : വറുക്കാന്‍
പെരുംജീരകം: 3 ഗ്രാം
മഞ്ഞള്‍പ്പൊടി: 2 ഗ്രാം
കുരുമുളക് പൊടി: 10 ഗ്രാം
മുളകുപൊടി: 5 ഗ്രാം
ഗരം മസാല പൊടി: 5 ഗ്രാം
ബ്രെഡ് പൊടിച്ചത് : 150 ഗ്രാം
പുഴുങ്ങിയ മുട്ട: 2 എണ്ണം
മുട്ട: 2 എണ്ണം
Also Read: ദീപാലംകൃത പാലത്തിന്റെ ഉദ്ഘാടനം ജനകീയോത്സവം; ഫോട്ടോ ഗ്യാലറി
പാകം ചെയ്യുന്ന വിധം
ഒരു പാനില്‍ എണ്ണ ചൂടാക്കി, പെരുംജീരകം, വെളുത്തുള്ളി, ഇഞ്ചി, സവാള, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ക്കുക. ഇത് നന്നായി വഴറ്റുക. ഇതിലേയ്ക്ക ബാക്കി കറിക്കൂട്ടുകളും വേവിച്ച ഉരുളക്കിഴങ്ങും ചേര്‍ക്കുക. അരിഞ്ഞ മല്ലിയില ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ഇതോടെ മസാല തയ്യാറായി. വേവിച്ച മുട്ട എടുത്ത് രണ്ടായി മുറിക്കുക. തയ്യാറാക്കിയ മസാല ഉപയോഗിച്ച് മുട്ടയില്‍ തേങ്ങാ രൂപത്തില്‍ പൊതിയുക. മുട്ട അടിച്ചു വെക്കണം. ഇതില്‍ മുക്കിയശേഷം ബ്രെഡ് പൊടിച്ചതിലും മുക്കിയെടുക്കണം. ശേഷം സണ്‍ഫ്‌ളവര്‍ ഓയിലില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കണം. ചൂടോടെ ചായയോടൊപ്പം വിളമ്പാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here