നടി മലൈക അറോറയുടെ അച്ഛൻ അനിൽ അറോറ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

malaika

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് അനിൽ അറോറയാണ് മുംബൈയിൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യാനുണ്ടായ  കാരണം വ്യക്തമല്ല. സംഭവം നടക്കുമ്പോൾ മലൈക പൂനെയിലായിരുന്നു. വിവരമറിഞ്ഞ ഉടനെ നടി മുംബൈയിലേക്ക് പുറപ്പെട്ടുവെന്നാണ് അറിയാൻ കഴിഞ്ഞത്.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്: ഡബ്ല്യുസിസിയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

അനിൽ അറോറ കെട്ടിടത്തിൻ്റെ ആറാം നിലയിൽ നിന്ന് ചാടിയാണ് ജീവനൊടുക്കിയത്. ബാന്ദ്ര പോലീസും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ ആത്മഹത്യാ കുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. മലൈകയുടെ പിതാവ് ഏറെ നാളായി രോഗബാധിതനാണെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News