‘കേളു മല്ലൻ വരാർ’, ഭീമാകാരനായ മനുഷ്യന്റെ കാലുകൾ ഭൂമിയിൽ പതിക്കുന്നു, ചിതറിയോടി ജനങ്ങൾ; വൈറലായ വാലിബന്റെ ചിത്രം കാണാം

ഏറെ പ്രതീക്ഷകളോടെ മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സിനിമയുടെ ഓരോ അപ്‌ഡേഷനുകളും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ വാലിബന്റെ ട്രെയ്‌ലർ ലോഞ്ചിന് മുൻപ് തന്നെ ചിത്രത്തിലേതെന്ന് തോന്നിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഭീമാകാരനായ ഒരു മനുഷ്യന്റെ കാലുകൾ ഭൂമിയിൽ പതിക്കുന്നതും മനുഷ്യരും കന്നുകാലികളും ചിതറിയോടുന്നതുമാണ് ചിത്രത്തിലുള്ളത്.

ALSO READ: കേരള സര്‍വ്വകലാശാല സെനറ്റ്  ആര്‍എസ്എസ്‌വത്കരിക്കുകയാണ് ഗവര്‍ണര്‍: പി എം ആര്‍ഷോ

മലയാളത്തിൽ പ്രതീക്ഷകളുടെ അമിതഭാരം കൊണ്ട് റിലീസിന് മുൻപേ തന്നെ ചർച്ചയാകുന്ന മോഹൻലാൽ-ലിജോജോസ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൽ വീണ്ടും മോഹൻലാൽ ഒടിയൻ ലുക്കിൽ വരുന്നു എന്ന വാർത്തകൾ സജീവമായിരുന്നു. ഒടിയൻ സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ക്‌ളീൻഷേവിൽ വന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ പോരായ്മകൾ മൂലം മോഹൻലാലിന്റെ മേക്കോവർ ട്രോളുകൾക്ക് വിധേയമാവുകയായിരുന്നു. എന്നാൽ ഈ പ്രചാരണത്തെ കുറിച്ച് അണിയറപ്രവർത്തകർ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.

ALSO READ: ദക്ഷിണാഫ്രിക്കൻ ടീം വരുന്നു ഇന്ത്യയ്‌ക്കെതിരെ

അതേസമയം, ഇതുവരെ കാണാത്ത ലുക്കിലാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനിൽ അവതരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തുടരെയുള്ള പരാജയങ്ങളിൽ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് വിലയിരുത്തലുകൾ. ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News