മലൈക്കോട്ടൈ വാലിബൻ തിയേറ്റർ കുലുക്കിയോ? ആദ്യപകുതിയിലെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്

മോഹൻലാൽ-ലിജോ ജോസ് പെലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആദ്യപകുതിയുടെ പ്രേക്ഷക പ്രതികരണങ്ങൾ പുറത്ത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്ഥിരം ലിജോ ജോസ് ചിത്രമായത് കൊണ്ട് തന്നെ ആദ്യ പകുതിയിൽ പതിഞ്ഞ തുടക്കമാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. വലിയ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രത്തിന് തിയേറ്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ALSO READ: വയനാട്ടില്‍ കാടിറങ്ങിയ കരടിയെ കാടുകയറ്റി; ആശ്വാസത്തില്‍ നാട്ടുകാര്‍

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ക്ഷണം ലഭിച്ച മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്ന് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായിരുന്നു. മലൈക്കോട്ടൈ വാലിബൻ തങ്ങൾ ബഹിഷ്കരിക്കും എന്നായിരുന്നു ചിലർ പ്രഖ്യാപിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ, ചർച്ചയാവുകയും, സംഭവത്തിൽ പ്രതികരിച്ച് ധാരാളം പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here