ആരാധകരെ ശാന്തരാകുവിന്‍… വാലിബന്‍ വരുന്നു… പുത്തന്‍ അപ്പ്‌ഡേറ്റ് ഇങ്ങനെ!

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ അടുത്ത റിലീസ് മലയാളക്കര ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ഓരോ അപ്പ്‌ഡേറ്റിനും വലിയ ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് തീയതിക്ക് പിന്നാലെ വാലിബന്റെ ഷോ ടൈമിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ALSO READ:  സിറോ മലബാര്‍ സഭയ്ക്ക് പുതിയ ഇടയന്‍; മാര്‍ റാഫേല്‍ തട്ടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു

ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ രാവിലെ ആറരയ്ക്ക് തുടങ്ങും. ഇത് ഫാന്‍സ് ഷോ ആയിരിക്കും. 125ഓളം ഫാന്‍സ് ഷോകള്‍ മാത്രം രാജ്യത്തിന്റെ പല ഭാഗത്തും നിശ്ചയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന് ആദ്യ ദിനം റെക്കോര്‍ഡ് ബുക്കിംഗ് നടക്കുമെന്നത് ഉറപ്പാണ്. നേരിന് ശേഷം മോഹന്‍ ലാലിന്റെ കോടി ക്ലബില്‍ ഇടം നേടുന്ന ചിത്രമായിരിക്കും വാലിബന്‍ എന്നാണ് വിലയിരുത്തല്‍.

ALSO READ:  മലയാളി ഗെയിമെഴ്സിന് ഇതങ്ങിഷ്ടപ്പെട്ടു; അരങ്ങുതകർത്ത് ‘ദ ഫൈനൽസ്’

കൂടാതെ ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ സിനിമകളുടെ പട്ടികയിലും മലയാളത്തില്‍ നിന്ന് ഇടം നേടിയ ഒരേയൊരു ചിത്രമായി വാലിബന്‍ മാറിയിരിക്കുകയാണ്. 20 ചിത്രങ്ങളുടെ ലിസ്റ്റില്‍ 13-ാം സ്ഥാനത്താണ് മലൈക്കോട്ടൈ വാലിബന്‍.

ALSO READ:  സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് സര്‍ജറി; സംവിധാനം ഇനി തിരുവനന്തപുരം ആര്‍സിസിയിലും

സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സ്, സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News