‘ഇത് താൻ വാലിബൻ’, പുതിയ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു, മലൈക്കോട്ടൈ വാലിബനിലെ വൈറലായ ആ ചിത്രം ഇതാ

സിനിമാ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ലിജോ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മലൈക്കോട്ടൈ വാലിബൻ. 2024 ജനുവരി 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സും ഫസ്റ്റ് ലുക്കുമെല്ലാം വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയിലെ ലാലേട്ടന്റെ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കൊമ്പൻ മീശയും വച്ച് ലാലേട്ടൻ നിൽക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ALSO READ: അഭിനയിച്ച സിനിമകൾക്ക് പണം കിട്ടിയില്ല, വെള്ളം കിട്ടാതെയുള്ള മരണം; പ്രശസ്ത നടൻ ബോബി കൊട്ടാരക്കരയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി കുടുംബം

അതേസമയം, മലൈക്കോട്ടൈ വാലിബന്റെ ഡി.എന്‍.എഫ്.ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) അണിയറപ്രവർത്തകർ ഒന്നിച്ച് റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നിര്‍മാതാക്കളായ ഷിബു ബേബി ജോണ്‍, കൊച്ചുമോന്‍ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യു.കെ. ആസ്ഥാനമായ ജി.പി.എല്‍. മൂവീസ് ഉടമ സുഭാഷ് മാനുവല്‍, രാജേഷ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

ALSO READ: ഇൻസ്റ്റഗ്രാം തുറക്കാൻ പേടിയാണ്, ആ ചിത്രങ്ങൾ എന്നെ ബാധിക്കുന്നു, മിഠായി പൊതിയുന്നത് പോലെ കുഞ്ഞുങ്ങളെ….;ഷെയ്ൻ നിഗം പറയുന്നു

നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration