അത് മോഹൻലാലോ? എന്തും ചെയ്യാൻ മടിക്കാത്തയാൾ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല; വാലിബനിൽ വീണ്ടും ക്‌ളീൻഷേവോ? ചർച്ചയായി ചിത്രം

മലയാളത്തിൽ പ്രതീക്ഷകളുടെ അമിതഭാരം കൊണ്ട് റിലീസിന് മുൻപേ തന്നെ ചർച്ചയാകുന്ന മോഹൻലാൽ-ലിജോജോസ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഇപ്പോഴിതാ ചിത്രത്തിൽ വീണ്ടും മോഹൻലാൽ ഒടിയൻ ലുക്കിൽ വരുന്നു എന്ന വാർത്തകളാണ് സജീവമാകുന്നത്. ഒടിയൻ സിനിമയ്ക്ക് വേണ്ടി മോഹൻലാൽ ക്‌ളീൻഷേവിൽ വന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ പോരായ്മകൾ മൂലം മോഹൻലാലിന്റെ മേക്കോവർ ട്രോളുകൾക്ക് വിധേയമാവുകയായിരുന്നു.

ALSO READ: ‘സന്ദീപേ നിന്റെ കാലുകളുടെ ചിത്രം എനിക്ക് വാട്സാപ്പിൽ അയച്ചു തരൂ ഞാൻ അതൊന്ന് തൊട്ടോട്ടെ’; ആനിമൽ സിനിമ കണ്ട് സംവിധായകനോട് രാം ഗോപാൽ വർമ

കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തയാളാണ് മോഹൻലാൽ എന്ന് പറഞ്ഞാണ് ആരാധകർ ഇപ്പോൾ ഒടിയനിലെ ലുക്കിനെ കുറിച്ച് ചർച്ച ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ ആറിന് പ്രേക്ഷകരിലേക്കെത്തുമെന്ന് കാണിച്ച്‌ അണിയറപ്രവർത്തകർ പങ്കുവെച്ച പോസ്റ്ററിലാണ് ആരാധകർ മോഹൻലാൽ താടി ഷേവ് ചെയ്ത് വരുന്നുവെന്ന സൂചന എടുത്തു കാണിക്കുന്നത്. ചിത്രത്തിൽ കാളവണ്ടി ഓടിക്കുന്നയാളുടെ മുഖം വ്യക്തമെല്ലെങ്കിലും ഇത് മോഹൻലാൽ ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒടിയന് ശേഷം താടി വടിച്ചു സിനിമകൾ ചെയ്യാത്ത മോഹൻലാലിനെതിരെ ട്രോളുകൾ ഉയർന്നിരുന്നു. വാലിബൻ ഇത് തിരുത്തുമെന്നാണ് സൂചനകൾ.

ALSO READ: ‘കൾട്ട്’ സ്ത്രീവിരുദ്ധത തുടർന്ന് അർജുൻ റെഡ്ഡി സംവിധായകൻ, രൺബീർ കപൂർ ചിത്രം ആനിമലിനെതിരെ പ്രതിഷേധം ശക്തം; ഒടുവിൽ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തൃഷ

അതേസമയം, ഇതുവരെ കാണാത്ത ലുക്കിലാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനിൽ അവതരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തുടരെയുള്ള പരാജയങ്ങളിൽ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് വിലയിരുത്തലുകൾ. ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News