വാലിബനിൽ ഇനി എന്തൊക്കെ സംഭവിക്കും? വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ ശബ്ദത്തിൽ ഒരു പാട്ട്; ലിജോ ഇതൊരു പൂരം തന്നെയോ?

മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. വമ്പൻ സർപ്രൈസുകളായിരിക്കും ചിത്രത്തിൽ ഉണ്ടായിരിക്കുക എന്ന് സിനിമയുടെ പ്രഖ്യാപനം മുതൽക്കേ വ്യക്തമായതാണ്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വാലിബനിൽ ഒരു പാട്ടുപാടികൊണ്ട് പഴയ മോഹൻലാൽ തിരികെ വന്നിരിക്കുന്നു. റാക്ക് എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ALSO READ: 60 കഥാപാത്രങ്ങളെ സ്വർണനൂലിൽ നെയ്തെടുത്ത് നെപ്പോളിയന്‌ പിറന്നാൾ സമ്മാനം, ജയസുധയ്ക്ക് നന്ദി പറഞ്ഞ് ഇയ്‌ല സിൽക്ക്

നിരവധി സിനിമകളിൽ മോഹൻലാൽ പാടിയ പാട്ടുകൾ ഒക്കെത്തന്നെ വലിയ രീതിയിൽ ഹിറ്റായിരുന്നു. കൈതപ്പൂവിന് എന്ന് തുടങ്ങുന്ന കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയിലെ ഗാനം, കറു കറു കറുത്തൊരു എന്ന് തുടങ്ങുന്ന ബാലേട്ടനിലെ ഗാനം, ഇതളൂർന്നു വീണ എന്ന് തുടങ്ങുന്ന തന്മാത്രയിൽ ഗാനം എല്ലാം വലിയ രീതിയിൽ ഹിറ്റായവ ആയിരുന്നു. തിരിച്ചുവരവ് വിളിച്ചോതുന്ന ചിത്രത്തിലും താരത്തിന്റെ ശബ്ദത്തിൽ ഒരു പാട്ട് കേൾക്കാനായതിന്റെ ആവേശത്തിലാണ് ഇപ്പോൾ ആരാധകർ.

ALSO READ: പാൻ ഇന്ത്യൻ പടങ്ങളോട് പടവെട്ടി നേര്, അതിവേഗം അൻപത് കോടി ക്ലബ്ബിൽ; മോഹൻലാൽ.. വെൽക്കം ടു ബോക്സോഫീസ് ലെറ്റ്സ് ബ്ലാസ്റ്റ് എന്ന് ആരാധകർ

അതേസമയം, മോഹൻലാൽ ചിത്രമായ നേര് മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഒരാഴ്ചകൊണ്ട് മാത്രം അന്പത് കോടിയിലധികം ചിത്രം കളക്ഷൻ നേടിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒ ടി ടിയിൽ ഇറക്കേണ്ട ഒരു ചിത്രം തിയേറ്ററിൽ ഇറക്കി ഹിറ്റാക്കാൻ മലയാളത്തിൽ മോഹൻലാൽ മാത്രമേ ഉള്ളൂ എന്നാണ് നേരിന്റെ വിജയത്തിൽ ആരാധകർ കുറിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News