കാത്തിരുന്ന ആ ദിവസം വന്നെത്തി, മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുമായി അണിയറപ്രവർത്തകർ

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ ആറിന് പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അഞ്ച് മണിക്കാണ് ട്രെയ്‌ലർ റിലീസ് ചെയ്യുന്നത്. ഇതോടെ വലിയ ആവേശത്തിലാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും.

ALSO READ: ‘ബിജെപി സ്വീകരിക്കുന്ന തെറ്റായ നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല’ : മുഖ്യമന്ത്രി

ഇതുവരെ കാണാത്ത ലുക്കിലാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബനിൽ അവതരിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തുടരെയുള്ള പരാജയങ്ങളിൽ നിന്നുമുള്ള മോഹൻലാലിന്റെ വൻ തിരിച്ചുവരവാകും മലൈക്കോട്ടൈ വാലിബൻ എന്നാണ് വിലയിരുത്തലുകൾ. ചിത്രം ജനുവരി 25ന് തിയറ്ററിലെത്തും. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

ALSO READ: കറുത്ത പാടുകളെ അകറ്റി മുഖം തിളങ്ങാണോ? ദിവസവും റോസ് വാട്ടർ പുരട്ടിയാൽ ഗുണങ്ങളേറെ

അതേസമയം, നിരവധി പ്രതീക്ഷകൾ ഉണർത്തുന്ന സിനിമകളാണ് മോഹൻലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. നേര്, ദൃശ്യം3, ബറോസ് തുടങ്ങിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലീ​ഗൽ ജോണറിൽ ഒരുങ്ങുന്ന ജീത്തു ജോസഫിന്റെ നേര് ഡിസംബര്‍ 21ന് തിയറ്ററിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News