അങ്ങനെ അതും സംഭവിച്ചു, മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്, മല്ലയുദ്ധത്തിന് മലയാളത്തിന്റെ മോഹൻലാൽ റെഡി

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ. ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് താരം ലിജോ ജോസ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. ജനുവരി 25 ന് ചിത്രം പുറത്തിറങ്ങുമെന്ന് ഒഫിഷ്യൽ പോസ്റ്ററിനൊപ്പം മോഹൻലാൽ കുറിച്ചിട്ടുണ്ട്. മല്ലയുദ്ധത്തിന് തയാറായി നിൽക്കുന്ന വാലിബനിലെ മോഹൻലാൽ കഥാപാത്രമാണ് ഒഫീഷ്യൽ പോസ്റ്ററിൽ ഉള്ളത്.

ALSO READ: ‘നേരിനെക്കുറിച്ച് നല്ലത് പറയാൻ എത്ര കിട്ടി’? മോശം കമ്മന്റിന് മറുപടി നൽകി മാല പാർവതി, കയ്യടിച്ച് സോഷ്യൽ മീഡിയ

പ്രേക്ഷകർക്ക് ക്രിസ്മസ് സമ്മാനമായി മലൈക്കോട്ടൈ വാലിബന്റെ വ്യത്യസ്‍തമായ ഒരു പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പ്രേക്ഷകർക്ക് ക്രിസ്മസ് ആശംസകൾ കുറിച്ച് കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടത്. ഒരു കൂട്ടം ആളുകൾക്കു നടുവിലായി ഇരിക്കുന്ന മോഹൻലാൽ ആണ് പോസ്റ്ററിൽ കാണുന്നത്. ക്രിസ്മസ് ആശംസകൾ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ ഷെയർ ചെയ്തത്.

ALSO READ: അനിരുദ്ധിന്റെ ഒറ്റ പോസ്റ്റിൽ അമ്പരന്ന് ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍, സംഭവം വൈറൽ

അതേസമയം, മോഹൻലാൽ ചിത്രമായ നേര് മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഒരു കോടിയിലധികം പ്രീ സെയിൽ ചിത്രം നേടിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഒ ടി ടിയിൽ ഇറക്കേണ്ട ഒരു ചിത്രം തിയേറ്ററിൽ ഇറക്കി ഹിറ്റാക്കാൻ മലയാളത്തിൽ മോഹൻലാൽ മാത്രമേ ഉള്ളൂ എന്നാണ് നേരിന്റെ വിജയത്തിൽ ആരാധകർ കുറിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News