മലൈക്കോട്ടൈ വാലിബനിലുള്ള നടി ആര്? തെരഞ്ഞ് സോഷ്യൽ മീഡിയ

മോഹൻലാലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’. വമ്പൻ സർപ്രൈസുകളായിരിക്കും ചിത്രത്തിൽ ഉണ്ടായിരിക്കുക എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇപ്പോഴിതാ സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പുറത്തുവിട്ട പോസ്റ്ററിലാണ് മോഹൻലാലിന്റെ കഥാപാത്രത്തോടൊപ്പം മറ്റു ചില താരങ്ങളുടെ കഥാപാത്ര ങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹൻലാലും പോസ്റ്റർ പങ്കുവെച്ചിരുന്നു.

ALSO READ: വിപണി കീഴടക്കാൻ പുതിയ അടവ്; പുത്തൻ ലുക്കിൽ സാംസങ് ഗാലക്സി എ 15 5G

ഹരീഷ് പേരടി, മനോജ് മോസസ്, ഹരി പ്രശാന്ത്, ഡാനിഷ് സെയ്‍ത്, എന്നിവരോടൊപ്പം ഒരു യുവനടിയെയുമാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ആ നടി ആരെന്ന ചോദ്യമാണ് ഏവരും ഉന്നയിച്ചത്. പ്രശസ്ത ബെല്ലി ഡാൻസ് ആർട്ടിസ്റ്റും ഇന്റീരിയർ ഡിസൈനറുമായ ദീപാലി വസിഷ്ഠയാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട ആ നടി. ഏതായാലും ചിത്രം വൻ വിജയം നേടുമെന്ന് തന്നെയാണ് അണിയറ പ്രവർത്തകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷ.

ALSO READ: റിസര്‍വ് ചെയ്തെങ്കിലും സീറ്റിൽ ഗർഭിണി; രണ്ട് മണിക്കൂറോളം നിൽക്കേണ്ടിവന്നു; ട്രെയിൻ യാത്രയിലെ ദുരനുഭവം പങ്കുവെച്ച് യുവാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News