വാലിബൻ എത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി; ഏറെനാളത്തെ കാത്തിരിപ്പിന് അവസാനം

പ്രേക്ഷകരുടെ ആകാംക്ഷക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ലിജോ ജോസ് പെല്ലിശേരി മോഹൻലാൽ കൂട്ട്കെട്ടിൽ പുറത്തിറങ്ങുന്ന മലൈക്കോട്ട വാലിബൻ നാളെ മുതൽ തിയേറ്ററുകളിൽ എത്തും. കേരളത്തില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങൾ നാളെ പുലര്‍ച്ചെ 6.30 മുതൽ ആരംഭിക്കും.

അണിയറ പ്രവർത്തകർ തിയറ്റർ ലിസ്റ്റ് പുറത്തുവിട്ടു .300ൽ പരം തിയറ്ററുകളിലാണ് നാളെ വാലിബൻ റിലീസിന് എത്തുക. കേരളത്തിൽ മാത്രമല്ല വിദേശത്തും മികച്ച സ്ക്രീൻ കൗണ്ട് ആണ് ഉള്ളത്. വിദേശത്ത് 59 രാജ്യങ്ങളില്‍ മലൈക്കോട്ടൈ വാലിബൻ എത്തും. ജിസിസി കൂടിയായാൽ അത് 65 രാജ്യങ്ങളായി മാറും.

പ്രഖ്യാപിച്ച സമയം മുതൽ ഈ നിമിഷം വരെ വാലിബന്റെ അപ്ഡേറ്റുകൾ എല്ലാം തന്നെ വളരെയധികം സന്തോഷത്തോടെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ALSO READ: ചായക്കൊപ്പം ഹെൽത്തി ആയിട്ടൊരു സുഖിയൻ…

റിലീസിന് ആറ് ദിവസം മുന്‍പേ ചിത്രത്തിന്റെ പ്രീബുക്കിങ് ആരംഭിച്ചിരുന്നു. അതുകൊണ്ടർതന്നെ ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷനില്‍ ഇത് പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷനുകളില്‍ ഒന്ന് വാലിബന്‍ നേടുമെന്നാണ് പ്രതീക്ഷ.

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് വാലിബന്റെ നിർമാണം.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ALSO READ: ആരിഫ് മുഹമ്മദ് ഖാന് നേരെ പാലക്കാട് നഗരത്തില്‍ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

അതേസമയം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളിൽ ആരാധകരോട് നേരിട്ട് തന്നെ മോഹൻലാൽ മറുപടി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിൽ മോഹൻലാൽ ആരാധകർ സംഘടിപ്പിച്ച ഒരു ചർച്ചയിലാണ് മോഹൻലാൽ നേരിട്ടെത്തി ചിത്രത്തെക്കുറിച്ച് പറഞ്ഞത്. “നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം.. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ” എന്നാണ് മോഹൻലാൽ ആരാധകരോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News